
സുഭിക്ഷ കേരളം പദ്ധതിക്ക് വടക്കേക്കര ഗ്രാമപഞ്ചായത്തിൽ തുടക്കമായി
വടക്കേക്കര ഗ്രാമപഞ്ചായത്ത് ,കൃഷിഭവൻ ,സഹകരണ സംഘങ്ങൾ, സനദ്ധ സംഘടനകൾ ,കൃഷി ഗ്രൂപ്പുകൾ എന്നിവയുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ,മുറവൻതുരുത്തിലെ പ്രോഫിറ്റ് ലൈൻ യുവകർഷക കൂട്ടായ്മ ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു. നടീൽ ഉദ്ഘാടനം ,പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് Adv. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് KM. അംബ്രോസ് , വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് AB.മനോജ്, വടക്കേകര കൃഷി ഓഫീസർ NS. നീതു, കൃഷി അസിസ്റ്റന്റ് മാരായ VS. ചിത്ര ,S. ഷിനു ,മനോജ് വലിയ പുരയ്ക്കൽ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. യുവാക്കളെ കൃഷിയിലേക്കാകർ ഷിപ്പിച്ച് കാർഷിക മുന്നേറ്റമുണ്ടാക്കുവാനുള്ള പരിശ്രമത്തിലാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത്.