
സോളാർ എന്നത് ഊർജ്ജോത്പാദനത്തിനുള്ള മാർഗമായി മാറ്റിയ നാലുവർഷങ്ങളാണ് കടന്നു പോകുന്നത്. -മുഖ്യ മന്ത്രി
സോളാർ എന്നത് ഊർജ്ജോത്പാദനത്തിനുള്ള മാർഗമായി മാറ്റിയ നാലുവർഷങ്ങളാണ് കടന്നു പോകുന്നത്.
ഈ സർക്കാരിന്‍റെ കാലയളവിൽ 154 മെഗാവാട്ട് വൈദ്യുത ഉൽപാദന ശേഷി സൗരനിലയങ്ങളിലൂടെ പുതുതായി കൂട്ടിച്ചേർത്തു. 2016 -ൽ കേരളത്തിലെ സൗര നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം 23 മെഗാവാട്ടായിരുന്നത് ഇപ്പോൾ 177 മെഗാവാട്ടായാണ് ഉയര്‍ന്നത്
.സൗരോർജ്ജ ഉത്പ്പാദനത്തിനായി പുരപ്പുറ സോളാർ പദ്ധതി, സൗരയ്ക്കും സർക്കാർ തുടക്കമിട്ടു. സൗര പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ സൗരോർജ്ജനിലയം കോട്ടയം, അതിരമ്പുഴയിൽ ഉത്പാദനം ആരംഭിച്ചു. അതിരമ്പുഴ കാരിസ് ഭവൻ വളപ്പിലെ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച സൗര നിലയം 20 കിലോവാട്ട് ശേഷിയുള്ളതാണ്. പ്രതിദിനം ശരാശരി 80 യൂണിറ്റ് വൈദ്യുതി ഇതിൽ നിന്ന് ലഭിക്കും
. നിലയം സ്ഥാപിക്കാനാവശ്യമായ പണം പൂർണമായും മുടക്കിയത് കെ എസ് ഇ ബിയാണ്.ആദ്യ ഘട്ടമായി, വരുന്ന ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളപതിനായിരത്തിലധികം പുരപ്പുറങ്ങളിൽ സോളാർ നിലയങ്ങൾ സ്ഥാപിച്ച് 50 മെഗാവാട്ട് അധിക ഉത്പാദന ശേഷി കൈവരിക്കാനാണ് ശ്രമം.
ഇതോടൊപ്പം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമുള്ള (150 മെഗാവാട്ട് ) സബ്സിഡി പ്രോജക്റ്റിൻ്റെ ടെണ്ടർ നടപടികളും പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബി യുടെ നേതൃത്വത്തിൽ കേരളത്തിലെ കെട്ടിടങ്ങളുടെ മുകളിൽ സൗര നിലയങ്ങൾ സ്ഥാപിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്നതാണ് സൗര പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
മുഖ്യ മന്ത്രി പിണറായി വിജയൻ