സ.പിണറായി നേതൃത്വം നൽകുന്ന ഇടതു മുന്നണി സർക്കാരിനും വിദ്യാഭാസ മന്ത്രി സ. സി.രവീന്ദ്രൻ മാഷിനും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

Share News

അപ്പച്ചൻ കോളൂക്കാടൻ ദേവസി

കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ മാറ്റിവെച്ച X, Xl, XII ക്‌ളാസുകളിലെ പരീക്ഷകൾ എന്ന് നടത്തും എപ്പോൾ നടത്തും എന്ന് ഉറപ്പില്ലാത്ത അവസ്ഥയിൽ അകം നീറിയിരുന്ന കുട്ടികൾ അവരുടെ മാതാപിതാക്കൾ അധ്യാപകർ ഇവരെ പോലെ പൊതുസമൂഹം ആകെ അസ്വസ്ഥത യിലായിരുന്നു

.കോവിഡ് പ്രതിരോധം ഇതര സംസ്ഥാനത്തുനിന്നുള്ള സഹോദരങ്ങളും പ്രവാസികളും വന്നുതുടങ്ങിയപ്പോൾ താളം തെറ്റുമോ എന്ന ആശങ്കയുടെ നടുവിലാണ് പരീക്ഷ മെയ്‌ 26 മുതൽ 30 വരെ നടത്തും എന്ന പ്രഖ്യാപനം വന്നത്.അതിനിടയിൽ പരീക്ഷ മാറ്റിവെച്ചു എന്ന വാർത്തകൾ വന്നു. കുട്ടികൾ ധർമമസങ്കടത്തിലായി.വൈകുന്നേരം വീണ്ടും വാർത്ത…. പരീക്ഷ നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി.ഇതിനിടയിൽ കോൺഗ്രസ് നേതാക്കൾ തലങ്ങും വിലങ്ങും സർക്കാർ നടപടി ഏകപക്ഷീയം,മുഖ്യമന്ത്രിയുടെ ധാർഷ്ട്യം കൊണ്ട് കേരളത്തിൽ കോവിഡ് പടർന്നു പിടിക്കും.കുട്ടികൾ നിയന്ത്രണം ലംഘിക്കും.പ്രതിരോധം തകരും സ്ഥിതി രൂക്ഷമാകും. ഒരു ജന പ്രതിനിധി “മുഖ്യമന്ത്രി പിണറായി വിജയന് വട്ടാണ് “എന്നൊക്കെ ആക്രോശിച്ചു കേട്ടു.

പരീക്ഷ -സാധ്യമെങ്കിൽ ജൂൺ ആരംഭിക്കുംമുമ്പ്, മഴയെത്തും മുൻപ് നടത്തിയാൽ അത് കോവിഡ് ഭീഷണിക്കു വഴിപ്പെടാതെ നടക്കും എന്ന് പൊതുവിൽ ഒരു നിഗമനം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു.ആരോഗ്യ വിദഗ്‌ദ്ധരും അത് അംഗീകരിക്കുകയും ചെയ്തു. കോൺഗ്രസ്‌ സുഹൃത്തുക്കൾ ഉറഞ്ഞു തുള്ളുകയായിരുന്നു

.കുട്ടികൾ കോവിഡ് പരത്തും.എടോ ഇണ്ണാമന്മാരെ ? “കേരളത്തിലേക്ക് വരുന്നവരെ കൊറോണ വാഹകർ “എന്ന് സിപിഎം കാർ അധിക്ഷേപിച്ചു….. നിങ്ങൾ പടച്ചു വിട്ട പോസ്റ്റുകൾ ഇവിടെ തന്നെയുണ്ട്. കേരളത്തിൽ പരീക്ഷക്കു പടിച്ചൊരുങ്ങി സ്കൂളിൽ പോയ കുട്ടികൾ രോഗം പരത്തും എന്നും കോവിഡ് വ്യാപിപ്പിക്കും എന്നൊക്കെ വിലപിച്ചപ്പോൾ എന്നെ പോലെ പരീക്ഷക്ക് കുട്ടികളെ പറഞ്ഞയച്ച മാതാപിതാക്കളുടെ നെഞ്ചിടിപ്പും ആത്മ സഘർഷവും ഏന്തേ നിങ്ങൾ ഓർത്തില്ല.???

ഏകദേശം 13 ലക്ഷം കുട്ടികൾ അവരുടെ മാതാപിതാക്കൾ ഇവരുടെ നെഞ്ചിൽ നിങ്ങൾ കോരിയിട്ട തീയുണ്ടല്ലോ അതണക്കാൻ കുറച്ചു കാലം വേണ്ടി വരും.എല്ലാ മുൻകരുതലും കൈക്കൊണ്ട് കുട്ടികൾ പരീക്ഷ എഴുതി, കേരളം ഒറ്റ മനുഷ്യനായി ആ കരുതലും കാവലും നൽകി പരീക്ഷ പൂർത്തിയായി. ഇതാണ് ഇടതു പക്ഷ ജന പക്ഷ സർക്കാർ.

കേരളത്തിൽ പൊതുവിദ്യാഭ്യാസം തിരിച്ചു പിടിക്കുകയാണ്. ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസവും സി ബി എസ് സി /ഐ സി എസ് സി വിദ്യാഭ്യാസവുമാണ് വരേണ്യ വർഗത്തിന്റ സ്റാറ്റസ് സിംബൽ എങ്കിൽ ഇതാ…. കേരളത്തിൽ അതിനുള്ള മാറ്റത്തിന്റെ ശംഖൊലി മുഴങ്ങി കഴിഞ്ഞു. കഴിഞ്ഞ അധ്യയന വർഷത്തിൽ അഞ്ചു ലക്ഷം കുട്ടികൾ സർക്കാർ പൊതുവിദ്യാലയങ്ങളിൽ തിരിച്ചെത്തി.

ആധുനിക കേരളത്തിന്റെ വിദ്യാഭ്യാസ ശില്പി പ്രൊഫ.ജോസഫ് മുണ്ടശേരി മാഷിന്റെ പിൻ മുറക്കാരൻ സെന്റ്‌ തോമസ് കലാലയത്തിലെ തന്നെ ഗുരുവര്യൻ പ്രൊഫ.സി.രവീന്ദ്രനാഥ്…എന്ന സാധാരണ മനുഷ്യൻ,സൈക്കിൾ സവാരി ചെയ്തു, ക്ലാസ്സ്‌ മുറിയിൽ രസതന്ത്രം പഠിപ്പിച്ചും സാധാരണ മനുഷ്യരുടെ വികസനത്തിന്റെ സാമൂഹ്യ രസതന്ത്രം ജനകീയ ആസൂത്രണത്തിൽ പ്രസംഗിച്ചും പ്രയോഗിച്ചും സാക്ഷരതാ യജ്ഞത്തിലൂടെ ജനകീയത തന്റെ ജീവിതമുഖമാണെന്ന് തൃശൂർകാർക്ക് പരിചയപെടുത്തിയ ഞങ്ങളുടെ രവീന്ദ്രൻ മാഷിന്റെ ദീർഘവീക്ഷണവും കർമ്മമുഖത്തുള്ള കണിശതയും ലാളിത്യവും കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തു എത്തിച്ചിരിക്കുന്നു.

സ.പിണറായിക്ക് ഭ്രാന്ത് എന്ന് വിളിച്ചു അധിക്ഷേപിച്ചവർ ഓർക്കുക നിശ്ചയ ദാർഢ്യത്തിന്റ,ഇച്ഛാശക്തിയുടെ കരുത്തിനെ ഭ്രാന്ത് എന്ന് വിളിച്ചോളൂ അതിൽ തെറ്റില്ല.ഈ ഭ്രാന്ത് കേരളത്തിൽ ഒരു പ്രത്യാശയുടെ പ്രതീകമാണ്.പ്രതീക്ഷയുടെ പ്രകാശമാണ്.

ഇങ്ങനെ എഴുതിയാൽ വ്യക്തി പൂജ എന്ന് പുലഭ്യം പറയുന്നവരോട് ഒന്നേ പറയാനുള്ളു ഒറ്റ തിരിഞ്ഞു ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ചു നിങ്ങൾ ഉയർത്തിവിടുന്ന ബാലിശമായ കൂരമ്പുകൾ പുഷ്പസ്പർശമായി മാത്രമേ ഞങ്ങൾ കരുതുന്നുള്ളു.കോഴി കൂവുന്നതുകൊണ്ടല്ലല്ലോ നേരം വെളുക്കുന്നത്?

മധ്യവർഗ മലയാളിയുടെ പറുദീസകളിൽ കോവിഡ് മൂലം മരണം പെയ്തിറങ്ങുമ്പോൾ, പേമാരി പെയ്തു മുറ്റവും കടലായി മാറിയപ്പോഴും കേരളം വീർപ്പടക്കി കാതോർത്തിരുന്ന ഒരു ശബ്ദം ഉണ്ട് അളന്ന് മുറിച്ചു മലയാളിയുടെ മസ്തിഷ്കത്തിലേക്ക് ഊർജ്ജം പകർന്നു നൽകി പിടിച്ചു നില്കാൻ ഉത്തേചനം നൽകിയ വാക്കുകൾ അതു കേരളത്തിൽ നിശബ്ദമാക്കാനുള്ള നിങ്ങളുടെ കങ്കാണി പണികൾക്കൊന്നും കഴിയില്ല എന്ന് ഈ പരീക്ഷ വിജയിച്ചതിലൂടെ ഒരു വട്ടം കൂടി കേരളം തിരിച്ചറിയുന്നു

സ.പിണറായി നേതൃത്വം നൽകുന്ന ഇടതു മുന്നണി സർക്കാരിനും വിദ്യാഭാസ മന്ത്രി സ. സി.രവീന്ദ്രൻ മാഷിനും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

Appachan Kolukkandam

ഫേസ്ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു