
തീർപ്പാകാനുള്ളത് ഒന്നര ലക്ഷത്തോളം ഫയലുകൾ:സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വരുന്ന ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം.
ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴില്‍ തീര്‍പ്പാക്കാനുളള ഫയലുകളുടെ എണ്ണത്തെ കുറിച്ചും,ഫയലുകളുടെ എണ്ണത്തെ കുറിച്ചും,ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തില്‍ വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചിരിക്കുന്നത്.
ഒന്നര ലക്ഷത്തോളം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നെന്ന് നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.എന്നാൽ ഇത് തീര്‍പ്പാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിനിടെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചു. ഈ സാഹചര്യത്തിലാണ് ഫയലുകള്‍ തീര്‍പ്പാക്കാനുളള വഴി തേടി മുഖ്യമന്ത്രി യോഗം വിളിച്ചത്.