
കേരളത്തിലിലെത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനം നാളെ
കൊച്ചി. കേരളത്തിൽആദ്യമായി എത്തിയ മാർപാപ്പയുടെ നൂറാം ജന്മദിനമാണ് നാളെ. തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി നഗരങ്ങളിൽ എത്തിയ അദ്ദേഹം ഇപ്പോൾ വിശുദ്ധനുമാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 -ലാണ് ഭാരതത്തിൽ ആദ്യമായി എത്തിയത്. പിന്നീട് അദ്ദേഹം 1999-ൽ ഡൽഹിയിൽ മാത്രം വന്നിരുന്നു.
1920 മേയ് 18-ന് ജനിച്ച കാരൾ വോയിറ്റിവ ആണ് പിന്നീട് 1978-ൽ 58 -വയസ്സിൽ കത്തോലിക്ക സഭയുടെ മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
2014 ഏപ്രിൽ 27-ന് വിശുദ്ധനായി ഫ്രാൻസിസ് മാർപാപ്പ പ്രഖാപിച്ചു. ജീവന്റെ സുവിശേഷം അടക്കം നിരവധി ചാക്രിയ ലേഖങ്ങൾ അദ്ദേഹം ലോകത്തിനു നൽകി.
കേരളത്തിലെ മുതിർന്നവരുടെ മനസ്സിൽ മാർപാപ്പയുടെ സന്ദർശനം ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു. വിരമിച്ച നിരവധി മെത്രാന്മാർക്ക് അദ്ദേഹവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. കൊച്ചി സന്ദർശനത്തിൽ അന്ന് എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ സ്വീകരിക്കുവാനും, മാർപാപ്പയുടെ മരണത്തിനു തൊട്ടു മുമ്പ് മെത്രാൻ എന്ന നിലയിൽ വത്തിക്കാനിൽ സന്ദർശിച്ചു ഒരുമിച്ച് പ്രാർത്ഥിക്കാനും അവസരം ലഭിച്ച ബിഷപ്പ് മാർ തോമസ് ചാക്യത്ത് മനോഹരമായ ഒരു ലേഖനം ഇന്ന് ദീപികയിൽ എഴുതി. മാർപാപ്പയുടെ ജീവിതത്തെ അടുത്തറിയുവാനും കേരള സന്ദർശനത്തിന്റെ ഓർമ്മകൾ ഉണർത്തുവാനുംസഹായിക്കും.


