കേരളത്തിൽ പ്രവർത്തിക്കുന്ന മൽസ്യവിത്ത് ഉല്പാദന കേന്ദ്രങ്ങളും, സീഡ് ഫാമുകളും, ഫിഷറീസ് വകുപ്പിന്റെ സംസ്ഥാന മൽസ്യവിത്ത് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം.

Share News

കേരളത്തിൽ പ്രവർത്തിക്കുന്ന മൽസ്യവിത്ത് ഉല്പാദന കേന്ദ്രങ്ങളും, സീഡ് ഫാമുകളും, ഫിഷറീസ് വകുപ്പിന്റെ സംസ്ഥാന മൽസ്യവിത്ത് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം.

ഗുണ നിലവാരമുള്ള മൽസ്യക്കുഞ്ഞുങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ പ്രവർത്തിക്കുന്ന മൽസ്യവിത്ത് ഉല്പാദന കേന്ദ്രങ്ങളും, സീഡ് ഫാമുകളും സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മൽസ്യവിത്ത് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് കരസ്ഥമാക്കണം.വിദേശത്തു നിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും യാതൊരു ഗുണ നിലവാരവുമില്ലാത്ത മൽസ്യവിത്തുകൾ വിമാനം വഴിയും അല്ലാതെയും കേരളത്തിൽ എത്തിച്ച് മൽസ്യകർഷകർക്ക് വിതരണം ചെയ്യുന്നതിലൂടെ ആഭ്യന്തര മൽസ്യ ഉല്പാദനം കുറയുന്നതിനും, കർഷകർക്ക് ഭീമമായ നഷ്ടം ഉണ്ടാവുന്നതിനും കാരണമാകാറുണ്ട്.മൽസ്യവിത്തുകളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനും, വിപണനം, സംഭരണം, കയറ്റുമതി എന്നിവ നിയന്ത്രിക്കുന്നതിനും, ഏകോപിപ്പിക്കുന്നതിനുമാണ് ഫിഷറീസ് വകുപ്പ് മൽസ്യവിത്ത് കേന്ദ്രം രൂപീകരിച്ചത്.ഇറക്കുമതി ചെയ്യുന്ന മൽസ്യവിത്തുകൾ ലാബുകളിൽ പരിശോധിച്ച് രോഗമുക്തമെന്ന് മൽസ്യവിത്ത് കേന്ദ്രം സർട്ടിഫൈ ചെയ്തതിനു ശേഷമേ കർഷകർക്ക് വിതരണം ചെയ്യാവു.രജിസ്ട്രേഷനും, ലൈസൻസും ഇല്ലാതെ മൽസ്യവിത്ത് ഇറക്കുമതി ചെയ്ത് കർഷകർക്ക് വിതരണം ചെയ്യുന്ന ഏജൻറുമാർക്കും, സ്ഥാപനങ്ങൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും.സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹാച്ചറികളും, ഫാമുകളും, അലങ്കാര മൽസ്യ വിപണന യൂണിറ്റുകളും രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം.ലൈസൻസ് ഇല്ലാതെ 1000 രൂപയ്ക്ക് താഴെയുള്ള വിത്തുകൾ വിതരണം ചെയ്യുന്നവർക്ക് 5000 രൂപയും, 1000 രൂപയ്ക്ക് മുകളിലാണെങ്കിൽ വിത്ത് വിലയുടെ അഞ്ച് ഇരട്ടിയും പിഴ ഈടാക്കും.രജിസ്ട്രേഷനും, ലൈസൻസും ലഭിക്കുന്നതിന് സംസ്ഥാന മൽസ്യവിത്ത് കേന്ദ്രം ( 0474-2797188) ഓഫീസുമായോ, മൽസ്യകർഷക വികസന ഏജൻസിയുടെ ജില്ലാതല ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.

58358313 comments106 sharesLikeComment

Share

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു