മാതൃദിനത്തിൽ അമ്മമാർക്ക്

Share News

വെയിൽപ്പക്ഷികൾ പറന്നുതളരുമ്പോൾ
മരക്കാടിന്റെ മനസ്സിൽ മന്ദ്രമധുര സ്നേഹമർമ്മരം!
വേഴാമ്പലിന്റെ ദാഹമനനങ്ങൾ വിതുമ്പുന്ന തൊണ്ടയിൽ
തുലാവർഷമേഘത്തിന്റെ സ്നേഹസാന്ത്വനം!
വറചട്ടിയിലെ കനൽവേദന വിഴുങ്ങുന്ന
വരണ്ട മൺപാളികൾക്കു
മഹാസമുദ്രത്തിന്റെ സ്നേഹലേപനം!
പിഞ്ചുകുഞ്ഞിന്റെ വിഹ്വലനയനങ്ങളിൽ
അമ്മയുടെ സ്നേഹചുംബനം!
ലോകം മുഴുവൻ നിറഞ്ഞുവളരുന്ന
കാരുണ്യത്തിന്റെ മഹാപ്രവാഹം!
ഭൂലോക വാസികൾക്കാകെ
പൂനിലാവു പകരുന്ന അമ്മമാരേ നിങ്ങൾ എത്ര ധന്യകൾ!

രചന: സിബി മൈക്കിൾ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു