ഓപ്പറേഷൻ സമുദ്ര സേതു: ആദ്യ സംഘം കൊച്ചിയിലെത്തി

Share News

യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐ.എൻ.എസ് ജലാശ്വ രാവിലെ ( 10.05.20) 9.30 നാണ് കൊച്ചിയിലെത്തിയത്.595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 ഗർഭിണികളും യാത്രക്കാരിലുണ്ട്. കേരളം, തമിഴ്നാട് ഉൾപ്പടെ മറ്റു 18 സംസ്ഥാനങ്ങളിൽ നിന്നുള്ള വരും കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവരും കപ്പലിൽ തിരിച്ചെത്തി.പോർട്ടിൽ സജ്ജീകരിച്ചിരുന്ന മെഡിക്കൽ സംഘത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാരെ എല്ലാവരെയും തെർമൽ സ്ക്രീനിംഗ് നടത്തി. യാത്രക്കാർക്ക് ബി.എസ്.എൻ.എൽ സിം കാർഡ് നൽകി. ലഗേജുകൾ അണുവിമുക്തമാക്കുകയും ചെയ്തു.ടെർമിനലിൽ സൗജന്യ വൈ. ഫൈ .സൗകര്യവും യാത്രക്കാർക്ക് ഒരുക്കിയിരുന്നു. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും യാത്രക്കാർക്ക് വാഹന സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ സമുദ്ര സേതുവിൻ്റെ ഭാഗമായി ആദ്യ സംഘമാണ് കൊച്ചിയിലെത്തിയത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു