ചിറ്റൂർ ധ്യാനകേന്ദ്രം ക്വാറന്റിൻ സൗകര്യം ഒരുക്കി

Share News

കൊച്ചി: ചേരാനല്ലൂർ.പഞ്ചായത്തിലെ ആദ്യത്തെ ക്വാറന്റയിൻ എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ചു. 3. കെ എസ് ആർ ടി സി ബസ്സുകളിലായി മാലിദ്വീപിൽനിന്നും 52 അംഗങ്ങൾ എത്തിച്ചേർന്നു. നാവിക സേനയുടെ കപ്പലിൽ കൊച്ചിയിൽ എത്തിയവരായിരുന്നു ഇവർ.
എല്ലാവരും മലയാളികളാണ്. 3 സ്ത്രീകളും ഉൾപ്പെടുന്നു. ദിർഘനേരം കപ്പൽ യാത്രയായതിന്റെ അവശതയിലായിരുന്നു പലരും.
അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ധ്യാനകേന്ദ്രത്തിലെ താമസമുറികൾ അണുവിമുക്തമാക്കിയിരുന്നു. നിലവിൽ 49 മുറികളിലായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ആകെ 58 മുറികളിലായി 61 കിടക്കകൾ ഒരുക്കിയിട്ടുണ്ട്.
ധ്യാനകേന്ദ്രം ഡയറക്ടർഫാ. ജോസ് ഉപ്പാണി , പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു , പഞ്ചായത്ത് സെക്രട്ടറി, V R. മല്ലിക. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , വോളണ്ടിയർമാർ. എന്നിവർ. ചേർന്ന് സ്വീകരിച്ചു.
കേരളത്തിലെ കത്തോലിക്ക സഭയുടെ ധ്യാനകേന്ദ്രങ്ങൾ അടക്കം നിരവധി സ്ഥാപനങ്ങൾ വിട്ടുനൽകിയിട്ടുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു