പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധചെയ്യും
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധചെയ്യും.രാത്രി എട്ടുമണിക്കാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂന്നാം ഘട്ടം മെയ് 17ന് അവസാനിക്കുന്നതിെന്റ ഭാഗമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണ് കരുതുന്നത്.കൂടുതൽ ഇളവുകൾ,റെഡ് സോൺ സംബന്ധിച്ച വിവരം, സാമ്ബത്തിക പാക്കേജുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്