
”കല്ലറങ്ങാട്ട് പിതാവിനെ ചിലരെങ്കിലും വിമർശിച്ചത് മരണ തുല്യമായ വേദനയായിരുന്നു. “- മാർ ജേക്കബ് മുരിക്കൻ.
കോട്ടയം. പാലാ രൂപതയുടെ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, അദ്ദേഹത്തിന്റെ ഏകാന്ത തപസ്സ് സഭയ്ക്ക് കരുത്തേകുമെന്നും അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഉണ്ടായ അനാവശ്യ വിമർശനങ്ങൾ വേദനയുളവാക്കിയെന്നും വ്യക്തമാക്കി. മലയാളമനോരമ ദിനപത്രത്തിന് നൽകിയ പ്രതേക അഭിമുഖത്തിൽ ജീവിതവീക്ഷണം വ്യക്തമാക്കി.
ഏകാന്ത തപസ്സിനെക്കുറിച്ചു പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. വാർത്തകൾ നൽകിയവർ യഥാർത്ഥ ഉറവിടത്തിൽ നിന്നു വിവരങ്ങൾ ശേഖരിച്ചൽ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. അതുകൊണ്ട് വസ്തുതകൾക്ക് ദുർവ്യാഖാനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ടു പാലാ രൂപതയിൽ ഒരു പ്രശ്നവുമില്ല.
ഞാൻ പാലാ രൂപത സഹായ മെത്രാനായിട്ടു 8 വര്ഷം ആയി. നാളിതുവരെ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവുമായി ഒരുവാക്കു വ്യത്യാസവും ഉണ്ടായിട്ടില്ല.
ഞാൻ ഏറ്റവും കൂടുതൽ ആദരിക്കുന്ന എന്റെ പ്രിയ ഗുരുനാഥൻകൂടിയായ അഭിവന്ന്യ പിതാവിനെ ചിലരെങ്കിലും വിമർശിച്ചത് എനിക്ക് മരണതുല്യമായ വേദനതന്നെയായിരുന്നു.
അദ്ദേഹം എനിക്ക് നൽകുന്ന സ്നേഹവും പരിഗണയും അത്രയ്ക്ക് വലുതാണ്. പാലാ രൂപതയിൽ നല്ല ഐയ്കവും പരസ്പര ധാരണയും എല്ലാ പ്രവർത്തനങ്ങളിലുമുണ്ട് ഭിന്നതയുടെ ഒരു അടിസ്ഥാനവുമില്ല. രൂപതയിലെ ബഹുമാന്യരായ വൈദികരെ ആക്ഷേപിക്കുന്നതിന് ഈയവസരം ഉപയോഗിച്ചതിലും എനിക്ക് ദുഖമുണ്ടായി. നല്ല ഐയ്കവും സ്നേഹവും ധാരണയുമുള്ള ഇടങ്ങളിൽ ഭിന്നതയുണ്ടാക്കുവാനുള്ള ശ്രമം സാത്താൻ എക്കാലത്തും നടത്താറുണ്ട്. ഏതായാലും വേദനിപ്പിച്ചവരോട് പരിഭവം ഇല്ല. അവരോടു പൂർണമായും ക്ഷമിക്കുന്നു. -അദ്ദേഹം വ്യക്തമാക്കി.
താപസ ജീവിതത്തിലേയ്ക്ക് മാറുവാനുള്ള ആഗ്രഹം 2017-ൽ തോന്നിയെന്നും 2018-ൽ സീറോ മലബാർ സഭയുടെ സിനഡിന് അപേക്ഷ നൽകിയെന്നും, ഉചിതമായ തീരുമാനമുണ്ടാകുമെന്നു മറുപടി ലഭിച്ചിട്ടുണ്ടെന്നും ശ്രീ സുനീഷ് തോമസിന് നൽകിയ പ്രതേക അഭിമുഖത്തിൽ വ്യക്തമാക്കി. മെയ് 12 -ന്റെ കോട്ടയം എഡിഷനലിൽ ആണ് അഭിമുഖം പ്രസിദ്ധികരിച്ചത്.
