ദോഹ-തിരുവനന്തപുരം വിമാനം എത്തി
തിരുവനന്തപുരം:വന്ദേ ഭാരത് മിഷന്റെ ഭാഗമായി 181 യാത്രക്കാരുമായി ദോഹയിൽ നിന്നും പുറപ്പെട്ട വിമാനം തലസ്ഥാനത്തെത്തി. 181 യാത്രക്കാരുമായാണ് ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
ദോഹയിൽ നിന്നും പ്രാദേശിക സമയം 5.30ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിമാനം ലാന്റ് ചെയ്തത്.
തിരുവനന്തപുരം- 43, കൊല്ലം- 48, പത്തനംതിട്ട- 23, ആലപ്പുഴ- 16, കോട്ടയം- 1, എറണാകുളം- 8, തൃശൂർ- 7, പാലക്കാട-് 2, വയനാട്- 1, കോഴിക്കോട്- 2, മലപ്പുറം- 1, കണ്ണൂർ- 3, കാസർഗോഡ്- 4 എന്നിങ്ങനെയാണ് ആകെ യാത്രക്കാരിൽ കേരളത്തിൽ നിന്നുളളവരുടെ ജില്ല തിരിച്ചുള്ള എണ്ണം.
വിമാനത്താവളത്തിൽ യാത്രക്കാർക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പർക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂർണ ഗർഭിണിയായ ഒരു സ്ത്രീയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധജില്ലകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി .സി. ബസുകൾ ഏർപ്പെടുത്തിയിരുന്നു