സാമ്പത്തിക പാക്കേജ്:ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ കുറച്ചു,മൂ​ന്ന് മാസം​ പി​എ​ഫ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും

Share News

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടിനല്‍കും.ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറച്ചു. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 2021 മാര്‍ച്ച്‌ 31വരെ ഇതിന് കാലാവധിയുണ്ട്. ഇതുവഴി സാധാരണ ജനങ്ങള്‍ക്ക് 50,000കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പണലഭ്യത ഉറപ്പാക്കാന്‍ പതിനഞ്ച് ഇന പരിപാടി നടപ്പാക്കും. ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്പ നല്‍കും. വായ്പ കാലാവധി നാലുവര്‍ഷമാണ്. ഇതിന് ഈട് ആവശ്യമില്ല. ഒരുവര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കും. 100കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ നല്‍കുക. ഇതുകൊണ്ട് നാല്‍പ്പത്തിയഞ്ച് ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കും.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പാ രൂപത്തില്‍ കൂടുതല്‍ മൂലധനം നല്‍കും. ഇതിനായി 20,000കോടി മാറ്റിവച്ചു. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.

സൂക്ഷ്മ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടം നിര്‍വചനം പരിഷ്‌കരിച്ചു. ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരംവിഭാഗത്തിലും പെടും.

72.2ലക്ഷം തൊഴിലാളികളുടെ മൂന്നു മാസത്തെ പിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. 6750കോടി ഇതിനായി മാറ്റിവയ്ക്കും. 15,000 രൂപയില്‍ താഴെ വരുമാനമുള്ള നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ളിടത്ത് പി എഫ് വിഹിതം പത്തു ശതമാനമായി കുറച്ചു.

3.6ലക്ഷം സ്ഥാപനങ്ങള്‍ക്ക് 2500കോടിയുടെ ധനലഭ്യത ഉറപ്പാക്കും. 200കോടിവരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ആഗോള ടെന്റര്‍ ക്ഷണിക്കില്ല. സര്‍ക്കാര്‍ കരാറുകള്‍ തീര്‍ക്കാന്‍ ആറുമാസം കൂടി സമയം നീട്ടി നല്‍കും.

നോണ്‍ ബാങ്കിങ് സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്ബനികള്‍ എന്നിവയ്ക്ക് വേണ്ടി 30,000കോടി മാറ്റിവച്ചു. ഊര്‍ജ വിതരണ കമ്ബനികളുടെ നഷ്ടം നികത്താന്‍ 90,000കോടി മാറ്റിവയ്ക്കും

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു