
കേന്ദ്ര പാക്കേജ് പ്രയോഗികമെല്ലെന്ന് മന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം:കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം ആരുടെയും കയ്യില്‍ പണമില്ലാത്തതാണ്. അതിനാല്‍ അടിയന്തരമായി ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടത്.നഗരങ്ങളില്‍ 80 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി.
അന്ന് പ്രഖ്യാപിച്ച 1.70 കോടി രൂപയുടെ പാക്കേജില്‍ സാധാരണക്കാര്‍ക്കുള്ള പദ്ധതികള്‍ ഒതുങ്ങി. സര്‍ക്കാര്‍ ഖജനാവില്‍ 30,000 കോടി മാത്രമാണുള്ളത്. ഏറ്റവും വലിയ പ്രഖ്യാപനം മൂന്നു ലക്ഷം കോടി വായ്പ സര്‍ക്കാരിെന്റ അക്കൗണ്ടില്‍നിന്നല്ല, പകരം ബാങ്കുകളാണ് നല്‍കുന്നത്. ഇത്തരത്തിലാണോ 20 ലക്ഷം കോടി രൂപയുടെ കണക്കൊപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ചെറുകിട സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം വായ്പകളുടെ തിരിച്ചടവാണ്. മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസംകൂടി വീണ്ടും നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ കാലയളവിലെ പലിശ കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കണമായിരുന്നു. സംസ്ഥാന സര്‍ക്കാരിെന്റ ഈ ആവശ്യം പരിഗണിച്ചില്ല. കേന്ദ്ര പാക്കേജില്‍ വ്യക്തത വരുത്താന്‍ ധനമന്ത്രിക്കായില്ലെന്നും തോമസ് ഐസക് പറഞ്ഞു.