ഗുണനിലവാരമുള്ള മാസ്ക്കുകളുമായി ഖാദി

Share News

തിരുവനന്തപുരം: ​ഗുണനിലവാരമുള്ള മാസ്ക്കുകള്‍ പുറത്തിറക്കാനൊരുങ്ങി ഖാദി. ഖാദി തുണിയില്‍ നിര്‍മ്മിച്ച്‌ അണു വിമുക്തമാക്കിയ ഖാദി മാസ്‌ക്കുകള്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡാണ് വിപണിയിലിറക്കുന്നത്. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി.

ഇതുവരെ 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു