![](https://nammudenaadu.com/wp-content/uploads/2020/05/FingerStick-1213756553.jpg)
ഹോം ക്വാറന്റൈന് റൂം ക്വാറന്റൈനാകണം:ഉറപ്പാക്കാന്‍ പോലീസ്
തിരുവനന്തപുരം:തിരുവനന്തപുരം:പ്രവാസികൾക്കും,ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർക്കും ഹോം ക്വാറന്റൈന് അനുവദിക്കുന്നുണ്ടെന്നും അത് ഫലത്തില്‍ റൂം ക്വാറന്റൈന് എന്നതായി മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ഉറപ്പാക്കേണ്ടത് പോലീസാണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളായ സഹോദരങ്ങള്‍ തിരിച്ചെത്തിത്തുടങ്ങി. ഈ ആഴ്ച മുതല്‍ കൂടുതല്‍ പേര് എത്തും. രോഗബാധിത മേഖലകളില്‍നിന്ന് വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുക, സമൂഹവ്യാപനം അകറ്റുക ഇതൊക്കെയാണു മുന്നിലുള്ള ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഓരോരുത്തരുടെയും സുരക്ഷ ഈ നാടിന്റെ സുരക്ഷയാണെന്ന് എല്ലാവരും ഓര്‍ക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന് അനുവദിക്കുന്നുണ്ട്. അത് ഫലത്തില്‍ റൂം ക്വാറന്റൈനായി മാറണം. മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം.
സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് കേള്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. ഇവരുമായി ഒരു തരത്തിലും ബന്ധമുണ്ടാകരുത്., ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. കഴിഞ്ഞ ഘട്ടത്തില്‍ ഉണ്ടായപോലെ സൂക്ഷമായി പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു. ഹോം ക്വാറന്റൈന് ലംഘിക്കുന്നവരെ ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈനിലേക്ക് മാറ്റുമെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചോര്‍ന്ന് ഹോം, സര്‍ക്കാര്‍ ക്വാറന്ൈറനായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്വാറന്ൈറനില് കഴിയുന്നവര്‍ വീട്ടിലുണ്ടെന്ന് പോലീസ് ഉറപ്പാക്കണം. അക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.