സംസ്ഥാനത്ത്ബസ് ചാർജ് കൂട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാൻ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നതെന്നാണ് വിവരം. ബസ് ഉടമകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരുന്നു
ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന വിലയടിരുത്തലിലാണ് സര്‍ക്കാര്‍ നടപടി. പൊതുഗതാഗതം പുനഃരാരംഭിക്കുമ്പോൾ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് ഉത്തരവ് പുറത്തിറക്കും. കര്‍ശന നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ജില്ലയ്ക്കുള്ളില്‍ മാത്രമായിരിക്കണം ബസ് സര്‍വീസ്.