
കോവിഡ് ബാധിച് ഷാർജയിൽ ഫാ യൂസഫ് സമി യൂസഫ് [63 ]നിര്യാതനായി
ഷാർജ;ഷാർജ സെ. മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന.ലബനീസ് സ്വദേശിയായ ഫാ .യൂസഫ് സമി യൂസഫ് ഇന്നലെ വൈകുന്നേരം 5.14 ന് അജ്‌മാൻ ഷെയ്ഖ് ഖലീഫ സിറ്റി ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.കോവിഡും അതിനെത്തുടർന്നുണ്ടായ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ മരണ കാരണമെന്ന് വികാരിയെത്ത് ഓഫ് സതേൺ അറേബിയയുടെ പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ 3 ആഴ്ചകളിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. കപ്പൂച്ചിൻ സന്യാസ സഭാംഗമായ അദ്ദേഹം കഴിഞ്ഞ 27 വർഷമായി ഗൾഫ് മേഖലകളിൽ സേവനം ചെയ്തു വരികയായിരുന്നു. എപ്പോഴും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ വിശ്വസികളെ അഭിവാദ്യം ചെയ്തിരുന്ന അദ്ദേഹം ഫ്രഞ്ച്, അറബി ഭാഷകളിലുള്ള വിശ്വാസികളുടെ ആത്മീയ ശുശ്രൂഷക ളുടെ ചുമതലക്കാരൻ കൂടിയായിരുന്നു.