എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും വീണ്ടും മാറ്റി. മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്.നേരത്തെ മെയ് 26 മുതല്‍ 30 വ​രെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം. ഇത് സം​ബ​ന്ധി​ച്ചു​ള്ള ടൈം​ടേ​ബി​ളും പുറപ്പെടുവിച്ചിരുന്നു

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രമാണ് കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയത്. കോളജുകള്‍, സ്‌കൂളുകള്‍ അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 വരെ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നാലാംഘട്ട ലോക്ക്ഡൗണ്‍ മാർഗ്ഗരേഖയിൽ നിര്‍ദേശിച്ചിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്ന് തീരുമാനിച്ചത്. സര്‍വകലാശാലകള്‍ 31 വരെയുള്ള പല തീയതികളിലായി നിശ്ചയിച്ച പരീക്ഷകളുംമാറ്റിവെച്ചിട്ടുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു