
രാജ്യത്തു കോവിഡ് ബാധിതർ ഒരു ലക്ഷം കഴിഞ്ഞു.
അനിൽ കെ ജെ .ന്യൂഡൽഹി;രാജ്യത്തു കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ രോഗികളിൽ രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയിൽ. 55 ദിവസമായി രാജ്യം ലോക്‌ഡൗണിലുമാണ്.ലോകത്ത് രോഗബാധിതർ 49 ലക്ഷത്തിലേയ്ക്ക് എത്തുന്നു. ഉണ്ട്. മരണം 3, 20, 125.പുതുതായി 3440 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 44, 764 പേരുടെ നില ഗുരുതരമാണ്. 19, 05, 238 പേർ രോഗമുക്തരായി. അമേരിക്കയിൽ 2, 46, 406രോഗികൾ ഉള്ളപ്പോൾ 91, 981 പേർ മരണപ്പെട്ടു. യൂ എസിൽ 24 മണിക്കൂറിനിടെ 22, 553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 998 മരണങ്ങളും റിപ്പോർട്ട് ചെയ്തു. റഷ്യയിൽ 2, 90, 678 കോവിഡ് രോഗികളാണുള്ളത്. 2, 722 മരണങ്ങളും റിപ്പോർട്ട് ചെയ്തു. യൂ കെ യിൽ 2, 46, 506 പേർക്ക് രോഗവും 34, 796 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ 32, 007 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. 2, 25, 886 പേർ രോഗബാധിതരാണ്. രാജ്യത്തെ കോവിഡ് രോഗബാധയിൽ 68 ശതമാനവും നാലു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നിവയാണ് അവ. കേരളത്തിൽ 630 പേർക്കു രോഗം ബാധിച്ചതിൽ 497 പേരും സുഖപ്പെട്ടു. ഇന്നലെ കേരളത്തിൽ 29 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേയ് 11 ന് 7 രോഗികൾ എന്നത് 29-ൽ എത്തി. ജില്ലകളിൽ രോഗബാധിതർ വര്ധിക്കുന്നു.ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ ഇപ്പോൾ 130 കോവിഡ് രോഗബാധിതർ ഉണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഇന്നു മുതൽ ചില ഇളവുകൾ പ്രഖ്യാപിച്ചു. ബസ് ചാർജ് കേരളത്തിൽ വർധിച്ചു. അത് ലോക്‌ഡോൺ കാലഘട്ടത്തിൽ മാത്രമായിരിക്കുമെന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തക സമ്മേളനത്തിൽ അറിയിച്ചു.