
വിവാഹ ഒരുക്ക സെമിനാർ ഇനി ഓൺലൈനിൽ
പ്ലാത്തോട്ടം മാത്യു
തലശ്ശേരി അതിരൂപതയിൽ വിവാഹ ഒരുക്ക സെമിനാർ ഓൺലൈൻ ആയി ആരംഭിച്ചു . മെയ് 7-8 തീയതികളിൽ നടക്കു ന്ന കോഴ്സിൽ 90 പേർ പങ്കെടുത്തു. മെയ് മാസത്തിൽ വിവാഹം നടത്താൻ അത്യാവശ്യമുള്ളവർക്കു വേണ്ടി ഈ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് സർഫിക്കറ്റുകൾ ഓൺലൈൻ ആയി നൽകും. സാധരണ മാരിയേജ് പ്രീപെറേഷൻ കോഴ്സിൽ നടത്തുന്ന എല്ലാ ക്ലാസ്സുകളും zoom app ലൂടെ നൽകുന്നു.
സന്ദേശഭഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്‌ഘാടനം നിർവഹിച്ചു.ആർച്ചു ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്., മാർ ജോസഫ് പാംപ്ലാനി എന്നിവർ സംസാരിച്ചു. തലശ്ശേരി അതിരൂപത ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ നേതൃത്വം നൽകി.