
മരുന്നുകൾ വാങ്ങി നൽകി പൂർവവിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1980- എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ തങ്ങളുടെ വാർഷിക സംഗമത്തിനായി സ്വരൂപിച്ച തുക ഉപയോഗിച്ച്
തിരുവമ്പാടി പാലിയേറ്റീവ് കെയർ യൂണിറ്റിന് മരുന്നു വാങ്ങി നൽകി.
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ ഈ വർഷത്തെ സംഗമം ഒഴിവാക്കുകയായിരുന്നു.
തിരുവമ്പാടി എഫ്.എച്ച്.സിയുടെ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്കാണ് മരുന്നുകൾ വാങ്ങി നൽകിയത്. നാൽപതിനായിരം രൂപയോളം വിലവരുന്ന മരുന്നുകളാണ് വാങ്ങി നൽകിയത്.
തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നിർദ്ദേശപ്രകാരമാണ് മരുന്നുകൾ വാങ്ങി നൽകാൻ തീരുമാനിച്ചത്. പാലിയേറ്റീവ് കെയർ പ്രവർത്തിക്കാൻ ആവശ്യമായ മരുന്നുകൾ ലഭിക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ സഹായവുമായി എത്തിയത്.
മരുന്നുകളുടെ ആദ്യഘട്ട കൈമാറൽ തിരുവമ്പാടി സി.ഐ ഷജു ജോസഫിൽ നിന്ന് പാലിയേറ്റീവ് കെയർ നേഴ്സ് ലിസി ഏറ്റുവാങ്ങി.
പാലിയേറ്റീവ് കെയർ പി.എച്ച്.എൻ ബീന, 1980 ബാച്ചിലെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികളായ ബാബു ജോസഫ്, ആന്റണി പി.ടി, തിരുവമ്പാടി ജനമൈത്രി പോലീസ് ഓഫീസർമാരായ ജിനേഷ് കുര്യൻ, ദിനേശ് യു.വി എന്നിവരും പങ്കെടുത്തു