വിപണിയിൽ ശക്തമായ ഇടപെടലുമായി ലീഗൽ മെട്രോളജി വകുപ്പ്

Share News

പ്രധാന അറിയിപ്പുകൾ


ലോക്ക്ഡൗൺ കാലയളവിൽ വിപണിയിൽ ശക്തമായ ഇടപെടലുമായി ലീഗൽ മെട്രോളജി വകുപ്പ.് സർജിക്കൽ 2 പ്ലൈ മാസ്‌ക്കിന് എട്ട് രൂപയും 3 പ്ലൈ മാസ്‌ക്കിന് 16 രൂപയുമാണ് കേന്ദ്ര സർക്കാർ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം വില നിശ്ചയ്ച്ചിട്ടുള്ളത്. ഇതുവരെ മാസ്‌കിന് അമിതവില ഈടാക്കിയതിന് 46 കേസുകളും സാനിറ്റൈസറിന് അമിതവില ഈടാക്കിയതിന് 61 കേസുകളും എടുത്തു.

512500 രൂപ പിഴ ചുമത്തിയതായും ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു. ലോക്ക്ഡൗണിന് മുമ്പ് സിമൻറ് പാക്കറ്റിന് ഈടാക്കിയിരുന്നതിനേക്കാൾ അധിക വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പരിശോധന നടത്തി അധികവില ഈടാക്കിയ രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശക്തമായ പരിശോധന തുടരുമെന്ന് വകുപ്പ് അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു