എം.ബി.എയ്ക്ക് ഓൺലൈനിൽ അപേക്ഷിക്കാം

Share News

സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ (ഫുൾ ടൈം) 2020-22 ബാച്ചിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ മാർക്കറ്റിംഗ്, ഫിനാൻസ്, ഹ്യൂമൺ റിസോഴ്‌സ് തുടങ്ങിയവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് ഫീസ് ഇളവും സംവരണവും ലഭിക്കും.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഓൺലൈനായി www.kicmakerala.in ൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി മെയ് 15.

കൂടുതൽ വിവരങ്ങൾക്ക് 8547618290.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു