
ചിത്രവും ചിന്തയും
ശൂന്യതയിൽ ഇവർ തീർത്ത കോണിപ്പടികൾ നോക്കൂ!! ഒരു കൂട്ടം സൂക്ഷ്മജീവികൾ മനുഷ്യരാശിയെ വീട്ടിൽ അടച്ചപ്പോൾ, പുതിയ ജീവിതം പഠിപ്പിക്കുമ്പോൾ, ഇത്തിരിപ്പോന്ന മറ്റൊരു കൂട്ടം അതിജീവനത്തിന്‍റെ മാതൃകാപാഠം തീർക്കുകയാണ്. പ്രതിസന്ധികളില്‍ പോരാട്ട വീര്യം ചോരാതെ, ഒന്നുമില്ലായ്മയിൽ ഒത്തു പിടിക്കുന്നവർ. ജർമൻ ശാസ്ത്രജ്ഞനായ ഹിബ്രസ് ബിസ്മാർക്ക് പറഞ്ഞതുപോലെ ഇനി പറയൂ- ” ഉറുമ്പുകളുടെ ജീവിതം ആണ് എനിക്കിഷ്ടം” എന്ന്. കണ്ണു തുറക്കാം, ഒപ്പം മനസ്സും,അതിജീവിക്കാനുള്ള അനുകരിക്കാനുള്ള മാതൃകകൾ ചുറ്റുവട്ടത്തിൽ തന്നെയുണ്ട്. പ്രകൃതി ഒരുക്കുന്നുണ്ട്.
കോഴിക്കോട് ആനക്കാം പൊയിൽ സ്വദേശിയും യുവ ഇന്‍റീരിയര്‍ ഡിസൈനറുമായ താരാ രാജ് ബാബു വിന്റെ മനസ്സും ക്യാമറയും ഒരു പോലെ പകർത്തിയ ചിത്രം.
ഇനി നമുക്കും പാടാം
ഗോപി സുന്ദറിനും സംഘത്തിനുമൊപ്പം-
”ഇതും പൊയ്പോകും വരൂ മുന്നേറിടാം . . .’

Thararaj Babu
9400938789
thararajbabu123@gmail.com