ഔറംഗബാദ് ആവര്‍ത്തിക്കപ്പെടരുത്
മനുഷ്യജീവന് വിലയുണ്ട്. ദരിദ്രകുടുംബങ്ങളില്‍ ജനിച്ചത് അവരുടെ കുറ്റം കൊണ്ടല്ല. സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചതും അവരുടെ സാമര്‍ത്ഥ്യം കൊണ്ടല്ല. എവിടെ ജനിച്ചാലും ജീവന്റെ വില ഒന്ന് തന്നെയാണ്.
കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും, ജില്ലാ ഭരണകൂടങ്ങളും അഥിതി തൊഴിലാളികളുടെ കാര്യത്തില്‍ ശാസ്ത്രീയമായ സമീപനം സ്വീകരിക്കണം. പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഓരോ ഇന്‍ഡ്യന്‍ പൗരനും എവിടെയാണോ ആയിരിക്കുന്നത് അവിടെതന്നെ തുടരുവാന്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ജനത ഹൃദയത്തില്‍ ആ ആഹ്വാനം ഏറ്റുവാങ്ങി. ഇന്‍ഡ്യന്‍ ജനതയെ നമുക്ക് സല്യൂട്ട് ചെയ്യാം.
എന്നാല്‍ മാസങ്ങളായി തൊഴിലില്ലാതെ, കുടുംബാംഗങ്ങളെ പിരിഞ്ഞു കടുത്ത മാനസിക പ്രതിസന്ധിയിലായ അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളില്‍ സുരക്ഷിതമായി എത്തിക്കാന്‍ കൃത്യമായ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുകയും, കൃത്യമായ വിവരങ്ങള്‍ അതിഥി തൊഴിലാളികളില്‍ എത്തിക്കുവാനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുകയും വേണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്വത്തില്‍ കാര്യങ്ങള്‍ സമഗ്രമായി നടപ്പാക്കിയില്ലെങ്കില്‍ ഇനിയും ഔറംഗബാദ് സംഭവം ആവര്‍ത്തിക്കപ്പെടും. വാസ്തവത്തില്‍ ഔറംഗാബാദില്‍ നടന്നത് കൊലപാതകം തന്നെ. ഉത്തരവാദപ്പെട്ടവരുടെ നിരുത്തരവാദിത്വമാണ്. പാവങ്ങളെ കൊലയ്ക്ക് കൊടുക്കാന്‍ പറ്റില്ല, രാജ്യത്തിന് അപമാനമാണ്. ജില്ലാഭരണകൂടങ്ങള്‍ ജാഗ്രതപാലിച്ചാലേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഇത്തരം കാര്യത്തില്‍ പൊതുസമൂഹത്തിനും ഉത്തരവാദിത്വം ഉണ്ട്. നിയമം വിട്ടുള്ള നീക്കങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താന്‍ പൊതുസമൂഹത്തിനും കടമയുണ്ട്. അവശ്യഘട്ടങ്ങളില്‍ പൊതുസമൂഹവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണം.
ജോര്‍ജ് കുളങ്ങര
സംസ്ഥാന പ്രസിഡന്റ്
വേള്‍ഡ് മലയാളി കേരളാ കൗണ്‍സില്‍
9961400966