ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തിങ്കൾ മുതൽ ആരംഭിക്കും.

Share News

ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തിങ്കൾ മുതൽ ആരംഭിക്കും.
ചെറുതോണി. ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലേയ്ക്കുള്ള ഓൺ -ലൈൻ ക്ലാസ്സുകൾ മേയ് 11-ാം തിയതി തിങ്കൾ മുതൽ ആരംഭിക്കും. ആദ്യ ഘട്ടമായി പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലേ ഇനിയും പൂർത്തിയാകാനുള്ള പരീക്ഷകൾക്കുള്ള തീവ്രപരിശീലന ക്ലാസ്സുകളാണ് ആരംഭിക്കുക. ഇതോടൊപ്പം അടുത്ത അധ്യായന വർഷത്തേ പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള പരിശീലന ക്ലാസ്സുകളും ആരംഭിക്കും. തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ യും,ഹയർ സെക്കണ്ടറി ക്ലാസ്സുകളുടെയും പരിശീലനം ആരംഭിക്കും.
ഇടുക്കി രൂപതയുടെ കീഴിലുള്ള എല്ലാ സ്കൂളുകളിലും ആരംഭിക്കുന്ന പരിശീലന പരിപാടികൾക്ക് വേണ്ടി രൂപതാ തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. എല്ലാ സ്കൂളുകളിലെയും രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും പൂർണ്ണമായ സഹകരണം ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോക്ക് ഡൗൺ മൂലം അധ്യയന ദിവസങ്ങൾ നഷ്ടമാകാതെ കുട്ടികൾക്ക് മതിയായ പരിശീലനങ്ങൾ സമയബന്ധിതമായി നൽകുന്നതിന് വേണ്ടിയാണ് ഈ പദ്ധതിയെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ.ജോർജ് തകിടിയേൽ പറഞ്ഞു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു