
വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു
കൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുനെല്ലി ബേഗൂർ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിെൻറ സാമ്പിൾ പരിശോധനാഫലം വെള്ളിയാഴ്ചയാണ് കിട്ടിയത്. ഇതോടെ, ഈ വർഷം രോഗം സ്ഥിരീകരിച്ചവർ 28 ആയി.
മൂന്നുപേർ മരിച്ചിരുന്നു. നിലവിൽ രോഗലക്ഷണങ്ങളോടെ മൂന്നുപേർ ചികിത്സയിലാണ്. രണ്ടു പേർ കുരങ്ങുപനി പ്രത്യേക ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയിലും ഒരാൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ്. 58 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കായി അയച്ചത്. ഇതിൽ 29 സാമ്പിളുകൾ നെഗറ്റിവാണ്. ഒരു സാമ്പിൾ ലഭിക്കാനുണ്ട്