
പച്ചക്കറി കൃഷിചെയ്യുമ്പോൾ
ശശി തിരുവമ്പാടി
പച്ചക്കറി കൃഷി ചെയ്യുന്ന പലരുടെയും പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പൂക്കൾ കൊഴിഞ്ഞു പോകുന്നു കായ പിടിക്കാതിരിക്കുക എന്നിവ
ഈ പ്രശ്നങ്ങളുടെ കാരണങ്ങൾ പലതാണ് എന്നതുകൊണ്ട് തന്നെ പരിഹാരമാർഗ്ഗങ്ങളും പലതാണ്..
*വേനൽക്കാലത്ത് മണ്ണിലെ ഈർപ്പം പെട്ടെന്ന് നഷ്ടമാകുന്നത് പൂക്കൾ കൊഴിയാൻ കാരണമാകും…
രണ്ടു നേരവും നന്നായി നനച്ചു കൊടുക്കണം…
- മണ്ണിലെ ഈർപ്പം നിലനിർത്താൻ ജൈവാവശിഷ്ടങ്ങൾ അടങ്ങിയ വളങ്ങൾ നല്ലതാണ്…പുതയിടുന്നതും ഗുണം ചെയ്യും…
*ചട്ടികളിലും ഗ്രോബാഗിലും കൃഷി ചെയ്യുമ്പോൾ വേരുകൾ തിങ്ങി ഈർപ്പം നിലനിൽക്കാത്ത അവസ്ഥ ഉണ്ടാകാം.
*മണ്ണു ചെറുതായി ഇളക്കി ചാണകപ്പൊടി, ചകിരിച്ചോർ, കമ്പോസ്റ്റ് തുടങ്ങിയ ജൈവ വളങ്ങൾ ചേർത്തു കൊടുക്കുന്നത് ഈർപ്പം നിലനിർത്താനും അവശ്യ പോഷണങ്ങൾ ലഭിക്കാനും സഹായിക്കും.. ( കൂടുതൽ നേരം വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം )
*ശക്തമായ വെയിൽ കൂടുതൽ നേരം നേരിട്ടു പതിക്കുന്നത് ചില ചെടികൾക്ക് ദോഷം ചെയ്യും…അത്തരം സന്ദർഭങ്ങളിൽ ഷേഡ് നെറ്റ് ഉപയോഗിച്ച് സൂര്യപ്രകാശം ക്രമപ്പെടുത്തുക…
*എന്തെങ്കിലും തരത്തിലുള്ള കീട ശല്യമോ…രോഗങ്ങളോ ഉണ്ടോയെന്ന് ശ്രദ്ധിക്കുക…
*ശരിയായ രീതിയിൽ പരാഗണം നടക്കാതിരിക്കുന്നതും പൂക്കൾ കൊഴിയാൻ കാരണമാകും…
*മൈക്രോ ന്യൂട്രിയൻസിന്റെ അഭാവം കൊണ്ടും പൂക്കൾ കൊഴിഞ്ഞു പോകാം…
*മൈക്രോ ഫൂഡ് എന്ന പേരിൽ മാർക്കറ്റിൽ ലഭിക്കുന്ന മൈക്രോ ന്യൂട്രിയൻസ് അടങ്ങിയ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്..
നിങ്ങളുടെ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ശരിയായ പരിഹാരമാർഗ്ഗം പ്രയോഗിക്കുക…