ഇനിയെന്ത്?

Share News

ദൈവത്തോടെപ്പോഴും ചോദ്യംതൊടുക്കുന്ന മനുഷ്യാ
നിന്നോടൊരു ചോദ്യം
‘നീയെന്തേയിങ്ങനെ? – നിന്നോടു ചോദിച്ചോ
സ്വയമറിയാത്തവരന്ധരല്ലേ?
പ്രളയവും കോവിഡും നമ്മള്‍തന്‍ സൃഷ്ടികള്‍
തിരിച്ചറിയേണം നാമിനിയെങ്കിലും
തിരികെ നടക്കണം തിരിച്ചെടുക്കേണം നാം
കൈവിട്ട പ്രേമത്തിന്‍ ശ്രേഷ്ഠഭാവം

ലോകാ സമസ്താ സുഖിനോ ഭവന്തുഃ

ദാനമാണീജന്മം ദാനമാണീയന്നം ദാനമാണീപഞ്ചഭൂതഗണം
ഉടമസ്ഥരല്ല നാം യജമാനനല്ല, കാത്തുസൂക്ഷിക്കേണ്ട കാവല്‍ക്കാര്‍ നാം
കരുതിവളര്‍ത്തുവാന്‍ കരുണയുണ്ടാകണം പരമകാരുണ്യം
ഭജിച്ചിടേണം
തൊഴുതുവണങ്ങുവാന്‍ താഴ്മയുണ്ടാകണം പരസ്‌നേഹതൈലം
പുരട്ടിടേണം

ലോകാ സമസ്താ സുഖിനോ ഭവന്തുഃ

ആര്‍ത്തിയുപേക്ഷിക്കാം ആഢംബരംവിടാം
പങ്കിടുംസ്‌നേഹം പുലര്‍ത്തീടാം
ആയുധം വേണ്ടിനി ആപത്തുംവേണ്ട ഏവര്‍ക്കും
ക്ഷേമത്തില്‍ നന്മനേരാം
ഭേദവിചാരങ്ങളേതുമകറ്റാം വിദ്വേഷവൈരങ്ങള്‍
കൈവെടിയാം
സത്യധര്‍മ്മാദികള്‍ നിത്യം പുലര്‍ത്താം ദൈവത്തിന്‍ നാടാണിതു നമ്മളൊന്ന്!

ഫാ .ജോയ് ചെഞ്ചേരിൽ എം സി ബി എസ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു