രണ്ടു പേർക്ക് കൂടി കോവിഡ്, ഒരാൾക്ക് രോഗമുക്തിഇന്ന്

Share News

തിരുവന്തപുരം :കേരളത്തിൽ രണ്ടു പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവര്‍ എറണാകുളം , കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ച് ഇടുക്കി ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 17 പേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23930 പേർ നിരീക്ഷണത്തിലാണ്.
ഇവരില്‍ 23596 പേർ വീടുകളിലും, 334 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇതുവരെ 36648 വ്യക്തികളുടെ (ഓഗ് മെന്‍റ്ഡ് സാമ്പിൾ ഉള്‍പ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 36002 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
ഇത് കൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകർ, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളില്‍ നിന്ന് 3475 സാമ്പിളുകൾ ശേഖരിച്ചതിൽ 3231 സാമ്പിളുകൾ നെഗറ്റീവ് ആയി.
[5:41 PM, 5/9/2020] Nammude Nadu:

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു