ഓപ്പറേഷൻ സമുദ്ര സേതു: ആദ്യ സംഘം കൊച്ചിയിലെത്തി

Share News

യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐ.എൻ.എസ് ജലാശ്വ രാവിലെ ( 10.05.20) 9.30 നാണ് കൊച്ചിയിലെത്തിയത്.595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 ഗർഭിണികളും യാത്രക്കാരിലുണ്ട്. കേരളം, തമിഴ്നാട് ഉൾപ്പടെ മറ്റു 18 സംസ്ഥാനങ്ങളിൽ നിന്നുള്ള വരും കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവരും കപ്പലിൽ തിരിച്ചെത്തി.പോർട്ടിൽ സജ്ജീകരിച്ചിരുന്ന മെഡിക്കൽ സംഘത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാരെ എല്ലാവരെയും തെർമൽ സ്ക്രീനിംഗ് നടത്തി. യാത്രക്കാർക്ക് ബി.എസ്.എൻ.എൽ സിം കാർഡ് നൽകി. ലഗേജുകൾ അണുവിമുക്തമാക്കുകയും ചെയ്തു.ടെർമിനലിൽ സൗജന്യ വൈ. ഫൈ .സൗകര്യവും യാത്രക്കാർക്ക് […]

Share News
Read More

പ്രവാസികളുടെ മടങ്ങി വരവ്: കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

Share News

കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രത്യേക വിമാനങ്ങളില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തിലെത്തുന്നവരില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കപ്പട്ട ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാർ , 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, മെഡിക്കല്‍ എമര്‍ജന്‍സി, മരണം / ശവസംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ടുവരുന്നവര്‍ തുടങ്ങിയവര്‍ വീടുകളിലെത്താന്‍ സ്വയം വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള […]

Share News
Read More

മാതൃദിനത്തിൽ അമ്മമാർക്ക്

Share News

വെയിൽപ്പക്ഷികൾ പറന്നുതളരുമ്പോൾമരക്കാടിന്റെ മനസ്സിൽ മന്ദ്രമധുര സ്നേഹമർമ്മരം!വേഴാമ്പലിന്റെ ദാഹമനനങ്ങൾ വിതുമ്പുന്ന തൊണ്ടയിൽതുലാവർഷമേഘത്തിന്റെ സ്നേഹസാന്ത്വനം!വറചട്ടിയിലെ കനൽവേദന വിഴുങ്ങുന്നവരണ്ട മൺപാളികൾക്കുമഹാസമുദ്രത്തിന്റെ സ്നേഹലേപനം!പിഞ്ചുകുഞ്ഞിന്റെ വിഹ്വലനയനങ്ങളിൽഅമ്മയുടെ സ്നേഹചുംബനം!ലോകം മുഴുവൻ നിറഞ്ഞുവളരുന്നകാരുണ്യത്തിന്റെ മഹാപ്രവാഹം!ഭൂലോക വാസികൾക്കാകെപൂനിലാവു പകരുന്ന അമ്മമാരേ നിങ്ങൾ എത്ര ധന്യകൾ! രചന: സിബി മൈക്കിൾ

Share News
Read More

കൊറോണ വൈറസ് നല്കുന്ന ശാന്തത

Share News

പ്രിയ സഹോദരി സഹോദരന്മാരെകൊറോണ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളെയുo നിശബ്ദരാക്കി, ശാന്തരാക്കി.രാവിലെ നമ്മുടെ ഗ്രാമങ്ങളിൽ ഓളം തുള്ളുന്ന മന്ദമാരുതൻ, ഇതുവരെ നമ്മൾ ശ്രദ്ധിക്കാതിരുന്നതും കേൾക്കാതിരുന്നതുമായ പക്ഷികളുടെ കള്, കളശബ്ദം, വാഹനങ്ങളുടെ നിർത്താത്ത ഹോണില്ല, അന്തരീക്ഷ മലിനീകരണങ്ങളില്ല.രാവിലെ ആരംഭിക്കുന്ന ശബ്ദമലിനീകരണങ്ങളില്ല രാഷ്ട്രീയ, മത, സാമൂഹ്യ, സമ്മേളനങ്ങളില്ല.ഏറ്റവും പ്രധാനം നമ്മുടെ നാട്ടിലെ റോഡരുകിലെ ഏത് മതിലിലും കാണുമായിരുന്ന പോസ്റ്ററുകളും ബാനറുകളും ഇല്ലഏറ്റവും വലിയ അതിശയം നമുക്ക് ഇതെല്ലാം വൃത്തിയായി സൂക്ഷിക്കാനും, പരിചരിക്കാനും, അറിയാം ഇതൊന്നുമില്ലെങ്കിലും മനുഷ്യരായ നമ്മൾ സന്തോഷത്തോടെ സമാധാനത്തോടെ […]

Share News
Read More

മാതൃദിന ആശംസകൾ

Share News

അടുക്കളയെ ലോക്ക്ഡൌൺ നിന്നും പൂർണമായും ഒഴിവാക്കിക്കൊണ്ട്,24×7 കുടുംബത്തെ നെഞ്ചോടു ചേർത്ത് നിർത്തി ,പുറത്തെ സൂര്യന്റെ പൊള്ളിക്കുന്ന ഉഷ്ണത്തോടും, അടുക്കളയിലെ അടുപ്പിന്റെ ചൂടിനോടും പൊരുതി,കൊതിയുറുന്ന ഭക്ഷണതോടൊപ്പം സ്നേഹവും വിളമ്പിതന്ന്, വീട്ടുമുറ്റത്തെ മാങ്ങയും, ചക്കയും കൊണ്ട് എണ്ണിയാൽ ഒടുങ്ങാത്ത പരീക്ഷണങ്ങൾ നടത്തി, രുചികരമായ വിഭവങ്ങൾ തയ്യാറാക്കിയും,ഇനിയും നാളെക്ക് എന്ത് ആലോചിച്ചു ഇരിക്കുന്ന എല്ലാ അമ്മമാർക്കും ഒരു ബിഗ് സല്യൂട്ട്.

Share News
Read More

നല്ല അയൽക്കാരൻ ഫാം@ഹോം

Share News

നമ്മളെന്തിനു പേടിക്കണം … അവസരം നമ്മുടെ മുന്നിലുണ്ട് …കൊറോണ കഴിഞ്ഞാൽ ക്ഷാമവും മാന്ദ്യവുമാണെന്ന് എല്ലാവരും പറയുന്നു .ഇടവമാസം പകുതിയായിട്ടില്ല. പത്താമുദയം കഴിഞ്ഞോട്ടെ. സാരമില്ല .ഇനിയും സമയമുണ്ട്.🥦🥬🥒🌶️🌽🥝🥑🍆🍅വേനൽമഴ ഇടക്കിടക്ക് പെയ്യുന്നുണ്ട്. മണ്ണ് കുതിർന്നു കിടക്കുകയാണ്. തടമെടുത്തും കുഴി കുഴിച്ചും കിട്ടാവുന്നതെല്ലാം നടാൻ തുടങ്ങാം… കിഴങ്ങുകൾ – കാച്ചിൽ ,ചേന ,ചേമ്പ്, ചക്കര ചേമ്പ് ചെറുകിഴങ്ങ് ,മധുരക്കിഴങ്ങ് ,കപ്പ..കിഴങ്ങുവർഗ്ഗങ്ങളുടെകലവറയാണ് നമ്മുടെ നാട്.. ഉരുളക്കിഴങ്ങും ബീറ്റ്റൂട്ടും കാരറ്റും മുള്ളങ്കിയും നട്ടു നോക്കാം.🥕🧄🧅🍠🥐🥔🥗🥓മണ്ണിലോ ചാക്കിലോ ടിന്നിലോ എന്തിലും ഇതൊക്കെ നടാം..ചാണകമില്ല,ചാരമില്ല,കമ്പോസ്റ്റില്ല എന്നൊന്നും ആരും […]

Share News
Read More
Share News

പെരിങ്ങണ്ടൂർ പോപ്പ് പോൾ മെഴ്സി ഹോമിലെ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുകയും,കുട്ടികൾ നിർമ്മിച്ച മാസ്ക്കുകളും ഏറ്റുവാങ്ങി

Share News
Read More

ഈ വീട് സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ്- പോസ്റ്റര്‍ പ്രകാശനം ചെയ്തു

Share News

കണ്ണൂർ: വിദേശ നാടുകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളില്‍ പതിക്കുന്നതിനുള്ള പോസ്റ്റര്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ടി ജെ അരുണിന് നല്‍കി പ്രകാശനം ചെയ്തു. വീടുകളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് ജില്ലയില്‍ നടപ്പിലാക്കുന്ന ലോക്ക് ദി ഹോം പദ്ധതിയുടെ ഭാഗമായാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്താകെ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി […]

Share News
Read More

കടുവയെ പിടിക്കാന്‍ പഴുതടച്ച ക്രമീകരണം ഏര്‍പ്പെടുത്തി: മന്ത്രി കെ. രാജു

Share News

പത്തനംതിട്ട: കോന്നി തണ്ണിത്തോട്ടില്‍ ഭീതി വിതച്ച കടുവയെ പിടിക്കാന്‍ പഴുതടച്ച ക്രമീകരണം ഏര്‍പ്പെടുത്തിയെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കടുവ കടിച്ചുകൊന്ന സ്ഥലം സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുലിയാണോ കടുവയാണോ ആക്രമിച്ചതെന്ന സംശയം നിലനില്‍ക്കുന്നുണ്ടായിരുന്നു. തണ്ണിത്തോട് സി.ഐ. അയ്യൂബ് ഖാന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഏര്‍പ്പെടുത്തി തിരച്ചില്‍ നടത്തിയതോടെ ആക്രമണം ഉണ്ടായ പ്രദേശത്തു നിന്നും 400 മീറ്റര്‍ അകലത്തില്‍ കടുവയെ കണ്ടെത്തി. കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി നിലവില്‍ വിവിധ […]

Share News
Read More

മടങ്ങിയെത്തുവരുടെ ക്വാറന്റൈന്‍ കര്‍ശനമാക്കാന്‍ നടപടി തുടങ്ങിമെയ് നാലു മുതല്‍ ജില്ലയിലെത്തിയത് 3500ലേറെ പേര്‍

Share News

കണ്ണൂർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ ക്വാറന്റൈന്‍ നടപടികള്‍ ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു.ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൈക്കൊണ്ടിട്ടുള്ള ക്രമീകരണങ്ങള്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ആശുപത്രി, കൊറോണ കെയര്‍ സെന്റര്‍ നിരീക്ഷണത്തോടൊപ്പം ഹോം ക്വാറന്റൈന്‍ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ കോവിഡ് വ്യാപന സാധ്യത ഇല്ലാതാക്കാനാവൂ എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.ഇതിന് വാര്‍ഡ് തലത്തില്‍ പോലിസ്, തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യ വകുപ്പ് […]

Share News
Read More