ക്വാറന്റൈൻ സംബന്ധിച്ച് ക്രമീകരണം

Share News

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രോഗലക്ഷണമില്ലാത്തവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. കോവിഡ് 19 ക്വാറന്റൈൻ സംബന്ധിച്ച് പുതിയ ക്രമീകരണം ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റൈൻ ക്രമീകരണം ശാസ്ത്രീയമായി പഠിക്കാൻ നിയോഗിച്ച ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ആളുകൾക്ക് ആദ്യം മെഡിക്കൽ പരിശോധന നടത്തും. രോഗലക്ഷണം ഇല്ലാത്തവരെ 14 ദിവസം വീടുകളിലേക്ക് ക്വാറന്റൈനിൽ അയക്കും. രോഗലക്ഷണമുണ്ടെങ്കിൽ പിസിആർ ടെസ്റ്റ് നടത്തുകയും കോവിഡ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും.ക്വാറന്റൈൻ […]

Share News
Read More

സ്വന്തം ‘മരണവാർത്ത’ കേൾക്കുന്ന മാമുക്കോയ

Share News

കോഴിക്കോട്: വൈറലായി ക്യാമ്പയിൻ വീഡിയോവൈറസ് പോലെയാണ് വ്യാജവാർത്തകൾ. ഒരിടത്തു നിന്ന് കാട്ടുതീയേക്കാൾ വേഗത്തിൽ നിയന്ത്രിക്കാനാവാതെ പടർന്നു പിടിക്കും. സത്യമറിയാതെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത് വൈറലാക്കാൻ ഒരുപാട് പേർ കാണും. യാഥാർത്ഥ്യം അറിയുമ്പോഴേക്കും വ്യാജ വാർത്തകൾ വൈറലായി മാറിയിരിക്കും.കോവിഡ് പ്രതിരോധത്തിന് ഓരോ നിമിഷവും ജാഗ്രതയോടെ പൊരുതുമ്പോൾ ഇത്തരം ഒരു വ്യാജവാർത്ത മതി എല്ലാം തകിടം മറിയാൻ. പലരൂപത്തിൽ പടരുന്ന വ്യാജവാർത്തകൾക്കെതിരെ ജനങ്ങളോട് ജാഗ്രതയോടെയിരിക്കാൻ ഓർമ്മിപ്പിക്കുകയാണ് രസകരമായ ഒരു ലഘുചിത്രത്തിലൂടെ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്. പ്രശസ്ത നടൻ […]

Share News
Read More

അസ്തമിക്കുന്ന തണലുകള്‍

Share News

കൊവിഡ്-19 എന്താണെന്ന് ഇവര്‍ക്ക് അറിയില്ല, ഒന്നറിയാം വിശക്കുമ്പോള്‍ ഭക്ഷണം തരുന്നവരെല്ലാം അപ്രത്യക്ഷരായി..കൊറോണക്കാലത്തെ ചില നൊമ്പരക്കാഴ്ചകള്‍.ന്യൂ ഡൽഹി മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ വഴിയോരക്കാഴ്ച. ഫോട്ടോകൾ – ശ്രീ ജോൺ മാത്യു

Share News
Read More

അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണ്

Share News

മിക്കവാറും ഏതൊരു വ്യക്തിയേയും പോലെ എൻ്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്. അച്ഛൻ്റെ രോഗവും, നേരത്തേയുള്ള മരണവും കാരണം കുടുംബത്തിൻ്റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സധൈര്യം അമ്മ ആ ഉത്തരവാദിത്വം നിറവേറ്റി. പ്രസവിച്ച പതിനാലു മക്കളിൽ പതിനൊന്നു പേരെയും നഷ്ടപ്പെട്ട കല്യാണിയുടെ ഏറ്റവും ഇളയ മകനായാണ് വളർന്നത്. പ്രതിസന്ധികൾക്കിടയിലും അമ്മയെന്നെ പഠിപ്പിച്ചു. “തോൽക്കും വരെ പഠിപ്പിക്കണം” എന്ന് അധ്യാപകൻ പറഞ്ഞപ്പോൾ അമ്മ നിശ്ചയദാർഢ്യത്തിന്റെ താങ്ങുമായി കൂടെ നിന്നു.അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ […]

Share News
Read More

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ പൂർണമായി പാലിക്കണം

Share News

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ പൂർണമായി പാലിക്കണം- മിനി ഡേവിസ് –കൊച്ചി ;ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണം .അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോർ, അനുബന്ധ സേവനങ്ങൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജന ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾക്ക് പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും മേൽ സൂചിപ്പിച്ച അനുവദനീയമായ കാര്യങ്ങൾക്കായി […]

Share News
Read More

ടി ജെ വിനോദ് എം എൽ എ – ശുചികരണപ്രേവർത്തനങ്ങൾക്കു നേതൃത്വം നൽകി

Share News

ടി ജെ വിനോദ് എം എൽ എ എറണാകുളം ജില്ലാ കളക്ടർ എസ്‌.സുഹാസ്, എം.പി ഹൈബി ഈഡൻ, മേയർ സൗമിനി ജെയിൻ, കൗൺസിലർമാരായ ഹാരിസ്, വി. ആർ.സുധീർ, എന്നിവരോടൊപ്പം കൊച്ചി കോർപറേഷനിലെ ചങ്ങാടം പോക്ക് തോടിന്റ മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു

Share News
Read More

ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തിങ്കൾ മുതൽ ആരംഭിക്കും.

Share News

ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തിങ്കൾ മുതൽ ആരംഭിക്കും.ചെറുതോണി. ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലേയ്ക്കുള്ള ഓൺ -ലൈൻ ക്ലാസ്സുകൾ മേയ് 11-ാം തിയതി തിങ്കൾ മുതൽ ആരംഭിക്കും. ആദ്യ ഘട്ടമായി പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലേ ഇനിയും പൂർത്തിയാകാനുള്ള പരീക്ഷകൾക്കുള്ള തീവ്രപരിശീലന ക്ലാസ്സുകളാണ് ആരംഭിക്കുക. ഇതോടൊപ്പം അടുത്ത അധ്യായന വർഷത്തേ പത്താം ക്ലാസ്സ് കുട്ടികൾക്കായുള്ള പരിശീലന ക്ലാസ്സുകളും ആരംഭിക്കും. തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെയുള്ള […]

Share News
Read More

കോവിഡ് പ്രതിരോധത്തിന് 3770 താത്ക്കാലിക തസ്തികകള്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പിൽ എൻ.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.704 ഡോക്ടർമാർ, 100 സ്പെഷ്യലിസ്റ്റുകൾ, 1196 സ്റ്റാഫ് നഴ്സുമാർ, 167 നഴ്സിംഗ് അസിസ്റ്റന്റുമാർ, 246 ഫാർമസിസ്റ്റുകൾ, 211 ലാബ് ടെക്നീഷ്യൻമാർ, 292 ജെ.എച്ച്.ഐ.മാർ, 317 ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങി 34 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചു […]

Share News
Read More

ഇടുക്കി ജില്ല കോവിഡ് മുക്തം

Share News

തൊടുപുഴ ; ഇടുക്കി ജില്ലയിൽ ചികിത്സയിൽ ഇരുന്ന അവസാന കോവിഡ് 19 രോഗിയുടെ മൂന്നാമത്തെ പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടർന്ന് ഇവർ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ 24 രോഗികളും രോഗ മുക്തി നേടി ജില്ല കോവിഡ് മുക്തമായി.തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന 54 വയസ്സുള്ള ഏലപ്പാറയിലെ ആശാ പ്രവർത്തകയാണ് അവസാനം ആശുപത്രി വിട്ടത്. ഇവർക്ക്‌ ഏപ്രിൽ 26 നാണ് രോഗം പിടിപെട്ടത്. ഇടുക്കി ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് മാർച്ച്‌ 25ന് ആയിരുന്നു.

Share News
Read More