ശിശുമരണ നിരക്ക് ഏഴായി കുറയ്ക്കാനായത് നേട്ടം

Share News

കേരളത്തിൽ ശിശുമരണ നിരക്ക് ഏഴായി കുറയ്ക്കാനായിട്ടുണ്ടെന്നും ഇത് നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളെ മാതൃദിനമാണ്. അമ്മമാർക്കായി സമർപ്പിക്കപ്പെട്ട ദിനം. അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളുടെ മരണനിരക്ക് പത്തായിരുന്നതാണ് കേരളത്തിന് ഏഴായി കുറയ്ക്കാൻ സാധിച്ചത്.ശിശുമരണനിരക്ക് ഒറ്റ അക്കത്തിലേക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത് വളരെ ശ്രദ്ധേയമായ നേട്ടമായാണ് യുഎന്നിന്റെ സുസ്ഥിരവികസന വിഭാഗം കരുതുന്നത്. ദേശീയ ശരാശരി 32 ആയിരിക്കെയാണ് കേരളം ഏഴിലേക്ക് എത്തുന്നത്. ഐക്യരാഷ്ട്രസഭപോലും 2020ൽ ശിശുമരണനിരക്ക് എട്ടിലേക്ക് കുറയ്ക്കുക എന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോഴാണ് നാം […]

Share News
Read More

ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം തെറ്റ്

Share News

ക്ഷേത്രങ്ങളിൽ നിന്നുള്ള ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരമൊരു സമീപനം സർക്കാരിനില്ല.കഴിഞ്ഞ വർഷത്തെ ബജറ്റ് പരിശോധിച്ചാൽ തിരുവിതാംകൂർ ദേവസ്വംബോർഡിന് നൂറു കോടി രൂപയും മലബാർ-കൊച്ചി ദേവസ്വങ്ങൾക്ക് 36 കോടിയുമാണ് നീക്കിവെച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ ഇടത്താവളങ്ങൾക്കു വേണ്ടി കിഫ്ബി 142 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ശബരിമല തീർത്ഥാടത്തിനുള്ള പ്രത്യേക ഗ്രാൻറ് 30 കോടി രൂപയുടെതായിരുന്നു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രമടക്കം തകർച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ […]

Share News
Read More

ലോക്ക്ഡൗൺ ലംഘനം:സംസ്ഥാനത്ത് ഇന്ന് 1721 കേസുകള്‍

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1730 പേരാണ്. 976 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1770 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 46, 46, 29തിരുവനന്തപുരം റൂറല്‍ – 196, 207, 104കൊല്ലം സിറ്റി – 256, […]

Share News
Read More

ഔറംഗബാദ് ആവര്‍ത്തിക്കപ്പെടരുത്

Share News

മനുഷ്യജീവന് വിലയുണ്ട്. ദരിദ്രകുടുംബങ്ങളില്‍ ജനിച്ചത് അവരുടെ കുറ്റം കൊണ്ടല്ല. സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചതും അവരുടെ സാമര്‍ത്ഥ്യം കൊണ്ടല്ല. എവിടെ ജനിച്ചാലും ജീവന്റെ വില ഒന്ന് തന്നെയാണ്. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും, ജില്ലാ ഭരണകൂടങ്ങളും അഥിതി തൊഴിലാളികളുടെ കാര്യത്തില്‍ ശാസ്ത്രീയമായ സമീപനം സ്വീകരിക്കണം. പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഓരോ ഇന്‍ഡ്യന്‍ പൗരനും എവിടെയാണോ ആയിരിക്കുന്നത് അവിടെതന്നെ തുടരുവാന്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ജനത ഹൃദയത്തില്‍ ആ ആഹ്വാനം ഏറ്റുവാങ്ങി. ഇന്‍ഡ്യന്‍ ജനതയെ നമുക്ക് സല്യൂട്ട് ചെയ്യാം. എന്നാല്‍ […]

Share News
Read More

നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇ-ജാഗ്രത ആപ്പ്

Share News

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലുള്ള പ്രവാസികൾക്കായി ഇ ജാഗ്രത ആപ്പ് തയാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗലക്ഷണം ഉണ്ടെങ്കില്‍ വീഡിയോ കോള്‍ വഴി ഡോക്ടര്‍മാര്‍ രോഗികളോട് ബന്ധപ്പെടും. ചെറിയ ലക്ഷണം ഉള്ളവര്‍ക്ക് ആപ്പ് വഴി ടെലി മെഡിസിനിലൂടെ മരുന്ന് കുറിച്ച്‌ നല്‍കും. തുടര്‍ന്ന് മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച്‌ നല്‍കും. രോഗിയുടെ നില കൂടുതല്‍ ഗുരുതരമാണെങ്കില്‍ മെഡിക്കല്‍ ടീം ഉടന്‍ ആംബുലന്‍സ് […]

Share News
Read More

സംവിധായകന്‍ ജിബിത് ജോർജ് അന്തരിച്ചു

Share News

കൊ​ച്ചി: യു​വ സം​വി​ധാ​യ​ക​ന്‍ ജി​ബി​റ്റ് ജോ​ര്‍​ജ് (31) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കോ​ഴി​പ്പോ​ര് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് ജി​ബി​റ്റ്. ലോ​ക്ക്ഡൗ​ണി​ന് ഒ​രാ​ഴ്ച മു​ന്‍​പാ​ണ് കോ​ഴി​പ്പോ​ര് റി​ലീ​സ് ചെ​യ്ത​ത്. ജി​ബി​റ്റ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഫൈ​ന​ല്‍ ക​വ​ര്‍ എ​ന്ന ഷോ​ര്‍​ട്ട് വീ​ഡി​യോ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്

Share News
Read More

നാളെ സമ്പൂർണ ലോ​ക്ക്ഡൗ​ണ്‍:നേരിയ ഇളവുകൾ

Share News

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സമ്പൂർണ ലോ​ക്ക്ഡൗ​ണ്‍ പ്രഖ്യാപിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, പാ​ല്‍‌, ആ​ശു​പ​ത്രി, ലാ​ബ്, മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍,അനുബന്ധ സ്ഥാപനങ്ങള്‍, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍, മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ​യെ ഞായറാഴ്ചത്തെ ലോ​ക്ക്ഡൗ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഹോട്ടലുകള്‍, ടേക്ക് എവേ സര്‍വീസ് കൗണ്ടറുകള്‍ എന്നിവയും പ്രവര്‍ത്തിക്കാവുന്നതാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രം സഞ്ചാരത്തിനുള്ള അനുവാദം നല്‍കിയിട്ടണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ […]

Share News
Read More

ത്രേസ്യാമ്മ കാരിക്കാട്ടിൽ നിര്യാതയായി

Share News

ആലക്കോട്: കണ്ണൂർ ജില്ലയിലെ ആലക്കോട് മേഖലയിലെ ആദ്യകാല കുടിയേറ്റ ക്കാരനായിരുന്ന കുട്ടാപറമ്പ് കാരിക്കാട്ടിൽ പരേതനായ മാണിയുടെ ഭാര്യ ത്രേസ്യാമ്മ (94) അന്തരിച്ചു. പൂവത്ത് കുടുംബാംഗമാണ്. മക്കൾ – കെ.എം.ടോമി കാരിക്കാട്ടിൽ, ( വ്യാപാരി-വ്യവസായി ഏകോപന സമിതി നേതാവ്, വ്യാപാരി, കരുവൻ ചാൽ ), ഷാജി (വ്യാപാരി, കരുവൻചാൽ, കുട്ടാ പറമ്പ്.), അച്ചാമ്മ ,മോളി, പരേതരായ കെ.എം. മത്തായി, ജോസ്, ബേബി

Share News
Read More

ലോക്‌ഡൗൺ: ഈ വർഷം ഇന്ത്യയിൽ 2 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന്‌ യൂനിസെഫ്‌

Share News

ന്യുഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുവാനായി ജനങ്ങളെ വീട്ടിലിരുത്തി നടപ്പാക്കിയ ലോക്ക്ഡൗണിന് പിന്നാലെ ആ​ഗോള തലത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) പഠനം. ലോകമെങ്ങും 11.60 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് കരുതപ്പെടുന്നത്. നോവൽ കൊറോണ വൈറസ്‌ പടത്തുന്ന കോവിഡ്‌ 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ്‌ പഠനം വ്യക്‌തമാക്കുന്നത്‌. ലോക മാതൃദിനം […]

Share News
Read More

വയനാട് ജില്ലയില്‍ 515 പേര്‍ കൂടി നിരീക്ഷണത്തില്‍ വയനാട്

Share News

വയനാട്: കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ 515 പേര്‍കൂടി നിരീക്ഷണത്തിലായി. 101 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1666 ആയി. എട്ട് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 678 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 615 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 53 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 781 സര്‍വ്വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 560 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 221 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 246 പേര്‍ […]

Share News
Read More