സിനിമയിൽ ഒരൊറ്റഗാനംമാത്രംപാടി 45വർഷത്തോളം അജ്ഞാതവാസത്തിൽ കഴിഞ്ഞൊരുഗായിക.
(#മേരിഷൈല) നീയെന്റെപ്രാർത്ഥനകേട്ടുനീയെന്റെമാനസംകണ്ടുഹൃദയത്തിൻ അൾത്താരയിൽവന്നെൻ അഴലിൻകൂരിരുൾമാറ്റി…..”‘കാറ്റുവിതച്ചവൻ’എന്നസിനിമയിലെഗാനമാണ്.മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തീയഭക്തിഗാനങ്ങളിൽ ഒന്ന്.ഈഗാനത്തിന് ശബ്ദംപകർന്നഗായികയെഇന്നാരെങ്കിലുംഓർമ്മിക്കുന്നുണ്ടോ?ഉണ്ടാവാൻവഴിയില്ല.കാരണം മലയാളസിനിമയിൽ ആദ്യമായുംഅവസാനമായുംഈയൊരൊറ്റ ഗാനംപാടിയമേരിഷൈലയെന്ന ഗായികകഴിഞ്ഞ45വർഷത്തിലേറെയായിഅജ്ഞാതവാസത്തിലായിരുന്നു. മേരിഷൈലക്ക്20വയസ്സുള്ളപ്പോഴാണ്മദ്രാസിലെ ഭരണിസ്റ്റുഡിയോയിൽ ഈഗാനം റെക്കോഡ്ചെയ്യുന്നത്.സംഗീതസംവിധായകൻ പീറ്റർറൂബൻ,ഗാനരചയിതാവ്പൂവച്ചൽഖാദർ,ഗായകൻ ജെ.എം.രാജു,മറ്റൊരു സംഗീതസംവിധായകൻ ആർ.കെ.ശേഖർഎന്നിവരൊക്കെമേരിയുടെ പാട്ട്കേട്ട് അഭിനന്ദിക്കുകയുംആശീർവദിക്കുകയും ചെയ്തിരുന്നു.ഇപ്പോൾമേരിഷൈലക്ക്(ഷൈലസതീഷ്)65വയസ്സായിരിക്കുന്നു.45വർഷക്കാലംആരാരുമറിയാതെഎവിടെയോമറഞ്ഞു അവർ.സിനിമാലോകം വർഷങ്ങളോളം അവരെ തെരഞ്ഞെങ്കിലുംകണ്ടെത്താനായില്ല. ക്രിസ്ത്യൻആർട്‌സ് എന്നൊരു ഗായകസംഘത്തിലെ പ്രധാനഗായികയായിരുന്നു മേരിഷൈല.ക്രിസ്ത്യൻആർട്സിന്റെ സുവർണ്ണകാലത്ത് റേഡിയോ സിലോണിലെ ഏറ്റവുംപ്രശസ്ത ഗായകശബ്ദമായിരുന്ന ജെ.എം.രാജുവുമൊത്ത് അനേകഗാനങ്ങൾപാടിയിട്ടുണ്ട് അവർ.സഹപ്രവർത്തകനായ സതീഷിനെ വിവാഹംകഴിച്ചതോടെയാണ്മേരിഷൈലഅപ്രത്യക്ഷയായത്.അതോടെ ക്രിസ്ത്യൻആർട്‌സുമായുള്ള എല്ലാബന്ധവും അവർ അവസാനിപ്പിച്ചു.പിന്നീടൊരിക്കലുംഒരുസ്റ്റേജ്പ്രോഗ്രാമിൽ അവർപാടിയിട്ടുമില്ല.മദ്രാസിലെ തിരുപ്പൂരിൽ അവർ താമസിക്കുന്നുണ്ട്എന്നറിഞ്ഞ് പലരുംഅന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.അടുത്തിടെയാണ് ബംഗളൂരുവിൽ ലിംഗരാജപുരത്ത് […]
Read More