മഹാത്മജിയുടെ ധന്യാത്മാവിനു മുന്നിൽ കൂപ്പുകൈ.

Share News

രാജ്യത്ത് വർഗ്ഗീയതയുടെ അഗ്നി കുണ്ഡങ്ങൾ എരിയുന്ന ഘട്ടത്തിൽ നാം മറ്റൊരു ഗാന്ധി ജയന്തി ദിനത്തിലേക്കു എത്തുകയാണ്. അയോധ്യയിൽ ഉയരുന്ന രാമ മന്ദിരത്തിനു രാജ്യത്ത് സമാധാനം ഉണ്ടാക്കാൻ കഴിയുമോ എന്ന ചോദ്യം ഈ ഗാന്ധിജയന്തി ദിനത്തിൽ ഏറെ പ്രസക്തമാണ്. രാജ്യത്തിനു ശക്തിയും കരുത്തും പകരേണ്ടുന്ന പാർലമെൻ്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമം എന്നിവയ്ക്കു സ്വതന്ത്ര ഭാരതത്തിൻ്റെ 73-ാം വയസ്സിലും നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ….? എല്ലാവർക്കും തൊഴിലും, സംരക്ഷണവും, ഭക്ഷണവും, വിദ്യാഭ്യാസവും നല്കുന്ന ഒന്നായിരുന്നു ഗാന്ധിജി സ്വപ്നം കണ്ട സ്വതന്ത്ര ഭാരതം. […]

Share News
Read More

ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ.-മുഖ്യമന്ത്രി പിണറായി വിജയൻ

Share News

ഗാന്ധിജിയുടെ വാക്കുകൾക്ക് ഏതു കാലത്തേക്കാളും പ്രസക്തിയുണ്ട് ഈ നാളുകളിൽ. മതനിരപേക്ഷതയും സാമൂഹിക സമത്വവും അഹിംസയും ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച ഗാന്ധിജി ചരിത്രത്തിനു വഴികാട്ടിയായി മാറിയ മഹാനായകനാണ്. മനുഷ്യരാകെ ഒന്ന് എന്ന ചിന്തയാണ് മഹാത്മാവിനെ നയിച്ചത്; അദ്ദേഹം പ്രചരിപ്പിച്ചത്. എല്ലാ മതങ്ങളേയും സമഭാവനയോടെ കണ്ടു. അതിനായി ജീവൻ തന്നെ ബലി നൽകി. ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കുക എന്നത് കാലം നമ്മോട് ആവശ്യപ്പെടുന്ന ദൗത്യം തന്നെയാണ്. മതനിരപേക്ഷത […]

Share News
Read More

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ്

Share News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപ് തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം പുറത്തറിയിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയപ്പോഴാണ് ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ മുറുകുന്നതിനിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായ ട്രംപിന് കോവിഡ് […]

Share News
Read More

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്

Share News

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം 81,484 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 63,94,069 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. ആകെ മരണ സംഖ്യ 99,773 ആയി ഉയർന്നു. രാജ്യത്ത് നിലവില്‍ 9,42,217 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 53,52,078 പേര്‍ രോഗമുക്തരായതായും കേന്ദ്ര […]

Share News
Read More

വേദനിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നത്…

Share News

ഞെട്ടിക്കുന്നത് എന്നതാണ് എറണാകുളം ജില്ലയിലെ കോവിഡ് വ്യാപന വർദ്ധനവിനെക്കുറിച്ച് ഇന്നൊരു ന്യൂസ് ചാനൽ വാർത്തയിൽ വിശേഷിപ്പിച്ചുകണ്ടത് . വാസ്‌തവത്തിൽ ജില്ലയിലെ നിത്യവുമുള്ള ജനത്തിന്റെ ഒഴുക്കും അനിയന്ത്രിതമായ കൂട്ടം ചേരലുകളും വാഹനങ്ങളുടെ അവസാനമില്ലാത്ത പ്രവാഹവും കണ്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് അതൊരു ഞെട്ടിക്കുന്ന വാർത്തയല്ല . മനസിനെ ഞെട്ടിക്കുകയും ഏറെ നൊമ്പരപ്പെടുത്തുകയും ചെയ്‌ത വാർത്ത പക്ഷെ ഇക്കഴിഞ്ഞ സെപ്റ്റംബർ 14 ന് അങ്ങ് ഉത്തരേന്ത്യയിൽ യു പി യിൽ 19 കാരിയായ ഒരു ദളിത് പെൺകുട്ടി അതിക്രൂരമായ കൂട്ട മാനഭംഗത്തിനും പീഡനത്തിനുമിരയാകുകയും […]

Share News
Read More

നിങ്ങളിൽ ആരെങ്കിലും ഒരു കുഞ്ഞു മരണപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്! ഒന്നല്ല…എത്രയോ കുഞ്ഞുങ്ങൾ!

Share News

നിങ്ങളിൽ ആരെങ്കിലും ഒരു കുഞ്ഞു മരണപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്! ഒന്നല്ല…എത്രയോ കുഞ്ഞുങ്ങൾ! പല കാരണങ്ങൾ കൊണ്ട്. എത്ര ശ്രമിച്ചിട്ടും രക്ഷപെടുത്താൻ സാധിക്കാതെ എത്രയോ കുഞ്ഞുങ്ങൾ ഇത്രയും കാലത്തെ വൈദ്യജീവിതത്തിൽ എന്റെ മുമ്പിൽ മരണപ്പെട്ടിട്ടുണ്ട്! പ്രത്യേകിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ശിശുരോഗവിഭാഗത്തിൽ പി. ജി. ചെയ്യുന്ന സമയത്. പലപ്പോഴും അത്ര മോശം അവസ്ഥയിലാണ് അവിടെ കുഞ്ഞുങ്ങളെ അവരുടെ ഐ. സി. യു വിൽ അഡ്മിറ്റ് ചെയ്യാറ്. കണ്ണിമ ചിമ്മാതെ നോക്കിയിരുന്നിട്ടും ചില കുരുന്നുകൾ നമ്മെ തോൽപ്പിക്കാറുണ്ട്. നിങ്ങൾ […]

Share News
Read More

വീണത് രാഹുൽ ഗാന്ധിയല്ല… ഇന്ത്യയിലെ ജനാധിപത്യമാണ്…..

Share News

വീഴ്ത്തിയത് രാഹുൽ ഗാന്ധിയെയല്ല….ഇന്ത്യ എന്ന ജനാതിപത്യരാജ്യത്തെയാണ്… ഉത്തർപ്രദേശിലെ ഹത്രസിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിക്ക് നീതി തേടി എത്തിയ രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോലീസ് നടത്തിയ കിരാത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും ദളിത് യുവതിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടും എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ബി.എസ്‌.എൻ.എൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല. T.J Vinod MLA

Share News
Read More

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിക്കുന്നു. -മുഖ്യമന്ത്രി പിണറായി വിജയൻ

Share News

ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശിൽ അവിടത്തെ പോലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്തത്. രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാർഹവും അപലപനീയവുമാണ് രാഹുൽ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും.

Share News
Read More

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം.

Share News

Let us pay tributes to Mahatma Gandhi and recall his thoughts and words (celebrating his birth anniversary): “Violence is the weapon of the weak, non-violence that of the strong”. “For real peace in the world, start with children”. “Intolerance is itself is a form of violence and an obstacle to growth”. “Nothing is more satisfying […]

Share News
Read More

‘ഒരുസമയം അഞ്ചില്‍ കൂടുതല്‍ ആള്‍ പാടില്ല’: നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആർപിസി 144 അനുസരിച്ച് സർക്കാർ ഉത്തരവിറക്കി. ഒക്ടോബർ മൂന്ന് രാവിലെ ഒമ്പത് മണി മുതൽ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ജില്ലാ മജിസ്ട്രേറ്റുമാർക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിർദേശമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ […]

Share News
Read More