പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് 38 മരണം

Share News

ചണ്ഡീഗഡ്: പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് വിവിധ ജില്ലകളിലായി 38 പേർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്നും സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

അമൃത്സർ, ബട്ടാല, തരൺ തരൺ ജില്ലകളിലായാണ് ബുധനാഴ്ച രാത്രി വ്യാജമദ്യം കഴിച്ച് ആളുകൾ മരിച്ചത്. ആദ്യത്തെ അഞ്ച് മരണവും റിപ്പോർട്ട് ചെയ്തത് അമൃത്സറിലാണ്. വെള്ളിയാഴ്ച അഞ്ച് പേർ കൂടി ബട്ടാല ജില്ലയിൽ മരിച്ചു. തരൺ തരണിൽ നാല് പേരും മരിച്ചു.

അനധികൃത മദ്യനിർമാണശാല സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സർക്കാർ പൊലീസിന് നിർദേശം നൽകി. പിടികൂടിയവരിൽനിന്ന് വലിയ അളവിൽ വ്യാജമദ്യവും മദ്യം സംഭരിക്കാനുള്ള വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Share News