കൂട്ടുകാരെ വിശ്വസിക്കുമോ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക് ബസ് സർവീസ് 🤔

Share News

കൂട്ടുകാരെ വിശ്വസിക്കുമോ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക് ബസ് സർവീസ് 🤔. എന്നാൽ അങ്ങനെ ഒന്നുണ്ടായിരുന്നു.

1968 കളിൽ ഒന്നരമാസം നീളുന്ന യാത്ര. അഫ്ഗാൻ, റഷ്യ, ഇറാൻ ഇറാക്ക് വഴി.. ഹിപ്പിറൂട് എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ദീർഘമുള്ള ബസ്‌യാത്ര.

ചരിച്ചത്രകാരന്മാർ ഇതെല്ലാം രേഖപെടുത്തിയിട്ടുണ്ട് കൂട്ടത്തിൽ നമ്മുടെ സ്വന്തം S. K.. പൊറ്റക്കാടും. -സത്യമാണ്.

..ഇംഗ്ലണ്ട്, ഹോളണ്ട്, ജർമ്മനി, പോളണ്ട്, പഴയ USSR-ലെ ചില റിപ്പബ്ലിക്കുകൾ വഴി തുർക്കിയിൽ വന്നിട്ട് ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക്…പിന്നീട് ഇത് കിഴക്കൻ പാകിസ്ഥാൻ (ഇന്നത്തെ ബംഗ്ലാദേശ്), ബർമ്മ, തായ്ലാണ്ട് വഴി കംബോഡിയയിലേക്കോ മലേഷ്യയിലേക്കോ നീട്ടാൻ പദ്ധതി ഇട്ടിരുന്നപ്പോഴാണ് 1979-ൽ ഇറാനിലെ ഇസ്ലാമിക വിപ്ലവം, തുർക്കിയിലെ സൈനിക അട്ടിമറി, അഫ്ഗാനിസ്ഥാനിലെ മുഹമ്മദ് സഹീർ ഷായെ കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയോടെ 1973-ൽ പുറത്താക്കിയതും 1978 സോർ വിപ്ലവത്തിലൂടെ കമ്മ്യൂണിറ്റുകൾ അധികാരത്തിൽ വന്നതും അതോടെ അവിടുത്തെ ഇസ്ലാമിസ്റ്റുകൾ പാകിസ്ഥാനിലേക്ക് ഓടിപ്പോയതും പിന്നെ ഉക്രൈനിലും പോളണ്ടിലും കിഴക്കൻ ജർമ്മനിയിലുമൊക്കെ അന്നുണ്ടായ രാഷ്ടീയ മാറ്റത്തിനായുള്ള സമരങ്ങളും മറ്റും ഒക്കെ വളരെ രസകരവും ലാഭകരവുമായിരുന്ന ഈ ബസ്സ് സർവ്വീസിനെ പിന്നോട്ടടിച്ചു.

അന്ന് ബസ്സിൽ മാത്രമല്ല കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ പടിഞ്ഞാറൻ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു…

ചില ഹോളിവുഡ് റോഡ് മൂവീസിലും ഈ ഹിപ്പി റൂട്ട് എന്ന് അറിയപ്പെട്ടിരുന്ന ഈ യാത്രകളെ പശ്ചാത്തലമാക്കിയിട്ടുണ്ട്..

Jackson Rajlinks

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു