
കേരള മദ്യനിരോധന സമിതി സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെടുന്നത് , ഇത് എല്ലാ തിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയും ആയതുകൊണ്ടാണ്.
എല്ലാ കുറ്റകൃത്യങ്ങളുടെ പിന്നിലും മദ്യം വില്ലനാണ്. പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന കൊലപാതകങ്ങളും അടിപിടികളും മോഷണങ്ങളും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നതും മദ്യത്തിന്റെ സ്വാതീനത്തിലാണ്.

അതവിടെ നിൽക്കട്ടെ.
ഇപ്പൊൾ നടക്കുന്ന കള്ളക്കടത്തിന്റെയും
തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും
അഴിമതിയുടെയും
അധികാരദുർവിനിയോഗത്തിന്റെയും,
അതും സമൂഹത്തിന്റെ ഉന്നത നിലവാരത്തിലുള്ള നേതാക്കൾ പ്രതികളാവുന്ന സാഹചര്യം.
മദ്യനിരോധനത്തിനെതിരെ സർക്കാർ നിലകൊള്ളുന്നത് കുടിയന്മാരും മദ്യവ്യവസായികളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥന്മാരും ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള
ഒരവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്. ഉദ്യോഗസ്ഥർ അന്യായമായി കിട്ടുന്ന പണം ചിലവഴിക്കാൻ മദ്യസൽക്കാരം നിശാക്ലബുകൾ അവിഹിതബന്ധങ്ങൾ എന്നിവയിലൂടെ ധൂർത്തടിക്കുന്നു.ആഘോഷിക്കുന്നു .
പാവപ്പെട്ടവൻ ഉള്ളതുവിറ്റും പെറുക്കിയും കുടുംബം നശിപ്പിക്കുന്നു. ഇനിയെങ്കിലും മദ്യം നിരോധിക്കുമോ?

കേരളത്തിലെ സാക്ഷര ജനതയോട് ഒരു ചോദ്യം, ഇനിയും നിസ്സംഗതയോടെ നോക്കി നിൽക്കുമോ?
ഉണരൂ,ഉണരൂ !!!
ഫാദർ വർഗീസ് മുഴുത്തേറ്റ് വി.സി.,
കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്.