പൊരിങ്ങൽക്കുത്ത്ഡാമിന്റെ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കണം.

Share News

തൃശൂർ ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച (ജൂലൈ 8) രാവിലെ എട്ടരയോടെ തുറന്നു.

.മന്ത്രി എ സി മൊയ്‌ദീൻ ,ജില്ലാ കളക്ടർ എസ്.ഷാനവാസ്‌,ജനപ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.ഇതോടെ ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപുഴയിലേക്ക് ഒഴുകാൻ തുടങ്ങി.ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്

.ഈ സാഹചര്യത്തിൽ മീൻപിടുത്തമുൾപ്പെടെയുളള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് പുഴയുടെ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കണം

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു