ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്‌. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്.-ഹൈബി ഈഡൻ എം പി

Share News

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്‌. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്‌.

ചെല്ലാനത്തെ പ്രൈമറി ഹെൽത്ത് സെന്റർ അടച്ചു, തീരദേശവാസികൾ ഭീതിയുടെ വക്കിലാണ്‌. അടിയന്തിര സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി സുനിൽ കുമാർ വിളീച്ച് ചേർത്ത സൂം മീറ്റിങ്ങിൽ ആവശ്യപ്പെട്ടു

.5 കിലോ അരി വീതം ഒരോ വീട്ടിലേക്കും കൊടുക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ അത് കൊണ്ട് ചെല്ലാനത്തെ പ്രദേശവാസികളുടെ പ്രശ്നത്തിന്‌ പരിഹാരമാകില്ല. അരി നല്കുന്നതോടൊപ്പം അവശ്യ സാധനങ്ങളുടെ കിറ്റ് എല്ലാവർക്കും വിതരണം ചെയ്യണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് .

പ്രൈമറി ഹെൽത്ത് സെന്റർ അടച്ച സാഹചര്യം ഏറെ ഗൗരവകരമാണ്‌. ഹെൽത്ത് സെന്ററിലെ ജീവനക്കാർ ക്വാറന്റൈനിൽ പോയിരിക്കുകയാണ്‌. പകരം ജീവനക്കാരെ നിയമിച്ച് അടിയന്തിരമായി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കണം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോസ്ഥരും ക്വാറന്റൈനിൽ പോയിട്ടുണ്ട്. ഇതിനെല്ലാം സമാന്തര സംവിധാനം ഏർപ്പെടുത്തണം.കോവിഡല്ലാതെ മറ്റ് രോഗങ്ങളും നിരവധിയായ ആളുകൾക്കുണ്ട്. അവർക്ക് മരുന്നെത്തിക്കുന്നതിന്‌ സിവിൽ സപ്ളൈസിന്റെ സഞ്ചരിക്കുന്ന മെഡിക്കൽ സ്റ്റോർ സംവിധാനം ഏർപ്പെടുത്തണം.

ടെസ്റ്റുകളൂടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. ടെസ്റ്റുകൾ വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ രോഗ വ്യാപനം പിടിച്ച് നിർത്താനാവൂ.

ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ ക്വാറന്റൈനിൽ പോകേണ്ടി വന്ന സാഹചര്യത്തിൽ ചെല്ലാനം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു സമാന്തര സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈബി ഈഡൻ എം പി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു