സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു:വിജയം ശതമാനം 91.46

Share News

ന്യൂഡല്‍ഹി: ഈ കൊല്ലത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.

പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 91.46 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി.

cbseresults.nic.in, cbse.nic.in, results.nic.in.

എന്ന വെബ്‌സൈറ്റില്‍വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം.

എസ് എം എസ് ലഭിക്കാന്‍: റജിസ്റ്റേഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 77382 99899 എന്ന നമ്ബറിലേക്ക് എസ് എം എസ് അയയ്ക്കണം. ഫോര്‍മാറ്റ്: CBSE10 >സ്‌പേസ്< റോള്‍ നമ്ബര്‍ >സ്‌പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി.

18,73,015 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 17,13,121 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു