കൃഷിഭൂമി പിടിച്ചെടുത്ത് വിളകള്‍ നശിപ്പിച്ചു: മനംനൊന്ത് പൊലീസുകാര്‍ക്ക് മുന്നില്‍ വിഷം കഴിച്ച്‌ ദമ്പതികൾ

Share News

ഭോപ്പാല്‍:| മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ദലിത് ദമ്ബതികള്‍ കീടനാശിനി കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്‌തെന്നാരോപിച്ച്‌ പോലിസ് വിള നശിപ്പിച്ചതില്‍ മനംനൊന്താണ് ദമ്ബതികളായ രാംകുമാര്‍ അഹിര്‍വാര്‍ (37) സാവിത്രി അഹിര്‍വാര്‍ (35) എന്നിവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

വര്‍ഷങ്ങളായി താമസിച്ചു വരുന്ന ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനിടെയാണ് ദലിത് കര്‍ഷക ദമ്ബതികള്‍ കീടനാശിനി കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുണ ജില്ലയില്‍ പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കുടില്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനെയാണ് സംഭവം.

കുടി ഒഴിയാന്‍ വിസമ്മിതിച്ച ദമ്ബതികളെ പൊലീസുമാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവരെ പൊലീസ് മര്‍ദ്ദിക്കുന്നതും ആംബുലന്‍സിലേക്ക് വലിച്ചിഴക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രധിഷേധം ശക്തമായത്.

സംഭവത്തില്‍ ജില്ലാ കലക്ടറെയും ഗുണ എസ്പിയെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സ്ഥാനത്ത് നിന്ന് നീക്കി.

ചൊവ്വാഴ്ച പൊലീസും റവന്യൂ അധികൃതരും ദമ്ബതികളെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുകയഉം പ്രദേശം അളന്നു തിരിച്ച്‌ ചുറ്റുമതില്‍ നിര്‍മിക്കാന്‍ തുടങ്ങുകയുമായിരുന്നു. വിളകള്‍ നശിപ്പിക്കുന്നത് ദമ്ബതികള്‍ തടയാനെത്തിയെങ്കിലും പൊലീസ് മര്‍ദ്ദിച്ചതോടെ കീടനാശിനി കുടിക്കുകയായിരുന്നു.

ഭൂമിയില്‍ വര്‍ഷങ്ങളായി കൃഷി നടത്തുകയാണെന്ന. വിളകളെല്ലാം അവര്‍ നശിപ്പിച്ചു. മൂന്ന് ലക്ഷം രൂപ കടമുണ്ട്. ഇപ്പോള്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നും സാവിത്രി പറഞ്ഞു.

അതേസമയം സ്ഥലം കൈയേറിയതിനെത്തുടര്‍ന്ന് ഒഴിപ്പിക്കാന്‍ എത്തിയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. കോളജ് നിര്‍മിക്കാനായി നിക്കിവെച്ചിരുന്ന പൊതുസ്ഥലം ദമ്ബതികള്‍ കൈയേറി കൃഷി നടത്തി വരികയായിരുന്നു. അവ ഒഴിപ്പിക്കാനെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അത്യാസന നിലയിലായ ദമ്പതികൾ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു