
ഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 432 പേർ രോഗമുക്തി നേടി
ഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 432 പേർ രോഗമുക്തി നേടി .
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ കോവിഡ് മൂലം മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെ ബാക്കിയുള്ളവര്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്ന് 432 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428ആയി.
പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-222, കൊല്ലം-106, എറണാകുളം-100, മലപ്പുറം-89, തൃശ്ശൂര്‍-83, ആലപ്പുഴ-82, കോട്ടയം-80, കോഴിക്കോട്-67, ഇടുക്കി-63, കണ്ണൂര്‍-51, പാലക്കാട്-51, കാസര്‍കോട്-47, പത്തനംതിട്ട-27, വയനാട്-10
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-60, കൊല്ലം-31, ആലപ്പുഴ-39, കോട്ടയം-25 ഇടുക്കി-22, എറണാകുളം-95, തൃശ്ശൂര്‍-21,പാലക്കാട്- 45, മലപ്പുറം-30 കോഴിക്കോട്- 16, വയനാട്-5 കണ്ണൂര്‍-7, കാസര്‍കോട്-36.
കഴിഞ്ഞ 24 മണിക്കൂറിനകം 22,433 സാമ്പിള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,354 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 1,070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 9,458 പേരാണ്. ഇതുവരെ ആകെ 3,28,940 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 9,151 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാഗ്രൂപ്പില്‍നിന്ന് 1,07,066 സാമ്പിള്‍ ശേഖരിച്ചു. ഇതില്‍ 1,0,2687 സാമ്പിള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
2.6KYou and 2.6K others173 comments434 sharesSadCommentShare