
കേരളത്തിൽ സമ്പൂര്‍ണ ലോക്ഡൗണില്ല ; അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം, രോഗ വ്യാപനമേറിയ ഇടങ്ങളിൽ കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓൺലൈനായി ചേര്‍ന്നത്. മന്ത്രിമാർ വീട്ടിലും ഓഫീസിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്