
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മുപ്പത്തിനാലു പുസ്തകങ്ങളും പത്തു കാർഡുകളും ചേർന്ന പുസ്തകപ്പെട്ടിയാണ് ‘കുരുന്നില’!
അഞ്ചു വയസ് വരെയുള്ളവർക്കു കാണാനും പറയാനും വായിച്ചു കേൾക്കാനും അഞ്ചു വയസ്സിനു മുകളിലുള്ളവർക്കു കാണാനും വായിച്ചു തുടങ്ങാനും ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു.കുഞ്ഞുങ്ങളുടെ കൗതുകം പിടിച്ചു പറ്റുന്നവയാണ് ഈ പുസ്തകങ്ങൾ. നമ്മുടെ വീടുകളിലെ, സ്കൂളിലെ, നാട്ടിലെ വായനശാലകൾക്ക് സമ്പത്താവും ഈ പുസ്തകങ്ങൾ. ചെറിയ കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങൾ അന്വേഷിക്കുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും ഞാൻ ഈ ഈ പുസ്തകപ്പെട്ടി ശുപാർശ ചെയ്യുന്നു.പുസ്തകം എന്ന സങ്കല്പത്തെ തന്നെ പൊളിച്ചെഴുതുന്നവയാണ് ഈ പെട്ടിയിലെ പുസ്തകങ്ങൾ. പലതും ഒരു ബാലമാസികയിലെ രചന പോലെ ലളിതം. ഇതിലെ കാർഡുകൾ ബാലമാസികകളിലെ കവിതാ പേജ് പോലെ ആകർഷകം. മികച്ച വരയാണ് കൂടുതൽ പുസ്തകങ്ങളുടെയും സവിശേഷത. കുട്ടികളുടെ മനസ്സിനെ ഈ കലാചാരുത ആകർഷിക്കും. കഥകളൊന്നും അത്ര സങ്കീർണമല്ല. ഒരു നേർവരയുടെ ലാളിത്യവും മികവുമുള്ളവയാണവ. വളരെ ചെറിയ കുട്ടികളുടെ ഭാവനയെ ഉദ്ദീപിപ്പിക്കാനായി തയ്യാറാക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9446382813 എന്ന നമ്പരിലോ publicationkssp@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക. മുഖവില 1800 രൂപ.

Rubin DCruz