
തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടർക്ക് കൊവിഡ്
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്.
ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും രോഗത്തിന്റെ ഉറവിടം അവ്യക്തമാണ്. ഡോക്ടറുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
നേരത്തേ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തലസ്ഥാനത്തെ ആരോഗ്യപ്രവർത്തകിടയിൽ രോഗബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.