
ആറാം ക്ലാസ്സുകാരിയുടെ ലോക്ക്ഡൗൺ ടെറസ് കൃഷി

തൃശൂർ : ഐറിൻ സാന്ദ്ര ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച ടെറസ് കൃഷിഇപ്പോൾ അനേകരെ ആകർഷിക്കുന്നു .. ലോക്ക്ഡൗൺ തുടങ്ങിയ ദിവസം തന്നെ, മുമ്പ് ടെറസിൽ നടത്തി, മുടങ്ങി കിടന്നിരുന്ന കൃഷി, പുതിയ വിത്തുകൾ സ്വയം പാകി, ചെടികൾ സ്വയം നട്ട് പുനഃരാരംഭിക്കുകയായിരുന്നു ഐറിൻ സാന്ദ്ര . ഇപ്പോൾ കൃഷിയിൽ നിന്നും ഫലങ്ങൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു. പയർ, പടവലം, ഹൈബ്രിഡ് മുരിങ്ങ, പാവൽ, മുളക്, വഴുതന, വെണ്ട, കത്തി പയർ, തക്കാളി, പൈനാപ്പിൾ, വിവിധയിനം ചീരകൾ, ഹൈബ്രിഡ് കപ്പളം (പപ്പായ) എന്നിവയും ഔഷധ സസ്യങ്ങളായ പുതിന, പനികൂർക്ക, തുളസി, കറ്റാർവാഴ എന്നിവയുമാണ് ടെറസിൽ ഉള്ളത്. എല്ലാ ദിവസവും നനയ്ക്കും. പൂർണ്ണമായും ജൈവകൃഷിയാണ്. ജെലീഷ് പീറ്റർ ഫീബാ റാണി ദമ്പതികളുടെ മകളാണ് ഐറിൻ സാന്ദ്ര.കുറവിലങ്ങാട് വെമ്പള്ളി സ്വദേശികളായ മാതാപിതാക്കൾ ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ തൃശ്ശൂരിലാണ് താമസം .
