സ്വര്‍ണക്കടത്ത്:എന്‍.ഐ.എ സംഘം തമിഴ്‌നാട്ടില്‍, മൂന്ന് പേര്‍ കസ്റ്റഡിയിൽ

Share News

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ എന്‍.ഐ.എ കസ്റ്റഡിയിൽ.തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള മൂന്ന് ഏജന്റുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിയ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരാണ് ഇവര്‍. ഡി.ഐ.ജി കെ.ബി വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തി മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഇന്ന് ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെ വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

Share News