സ്വർണക്കടത്ത്:ജുഡിഷ്യല്‍ അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് ചെന്നിത്തല

Share News

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് ധാ​ര്‍​മി​ക​ത ഇ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.സ്വന്തം ഓഫീസിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെ​ന്ന് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സെക്രട്ടേറിയറ്റില്‍ വരെ എത്തിയെന്നും ഏത് നിമിഷവും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണ സംഘം എത്താമെന്നും അദ്ദേഹം പറഞ്ഞു. രാ​ജ്യ​ദ്രോ​ഹ​ഹ​ക്കു​റ്റ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണെ​ന്നും സോ​ളാ​ര്‍ കേ​സി​ലേ​തു​പോ​ലെ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രിതയ്യാ​റു​ണ്ടോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

ഇത്രയും കാലം മുഖ്യമന്ത്രിയുടെ കണ്ണും നാവുമായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചത്. നാടുഭരിക്കുന്ന ആള്‍ക്ക് സ്വന്തം ഓഫീസ് ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചും സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ചും സി ​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ്‌ എം​എ​ല്‍​എ മാ​രും എം​പി​മാ​രും ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളും പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Share News